HOME
DETAILS

കരിമണൽ ആക്ട് ഭേദഗതി; വിവാദം പുകയുമ്പോഴും കള്ളക്കടത്തിന് കുറവില്ല

  
backup
June 28 2022 | 04:06 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%a3%e0%b5%bd-%e0%b4%86%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%ad%e0%b5%87%e0%b4%a6%e0%b4%97%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be

രാജു ശ്രീധർ
തിരുവനന്തപുരം
കരിമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് കൈമാറാൻ വഴിയൊരുക്കും വിധം മൈൻസ് ആൻഡ് മിനറൽസ് ഡെവലപ്‌മെന്റ് റഗുലേഷൻ ആക്ടിൽ (എം.എം.ഡി.ആർ ആക്ട് 1957) കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ഭേദഗതികളിൽ വിവാദങ്ങൾ തുടരുമ്പോഴും സംസ്ഥാനത്തു നിന്നുള്ള കരിമണൽ കടത്തിന് കുറവില്ല. പെയിന്റ്, പേപ്പർ, പ്ലാസ്റ്റിക്, തുണി, അച്ചടി മഷി, റബർ തുടങ്ങി കളിമൺ വ്യവസായങ്ങളിൽ ടൈറ്റാനിയം ഡയോക്‌സൈഡും കരിമണലിന്റെ ഉപോൽപന്നങ്ങളായി ഉപയോഗിക്കുന്നു.


ഉപഗ്രഹ പേടകങ്ങൾ, അന്തർവാഹിനി, വിമാനം, മിസൈൽ, പേസ്‌മേക്കർ, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ എന്നിവയ്ക്കും ധാതുമണലിലെ ഘടകങ്ങൾ ആവശ്യമാണ്. ഇത്രയും വിലയേറിയ ധാതുക്കളടങ്ങിയ കരിമണലാണ് തുച്ഛമായ വിലയ്ക്ക് തമിഴ്‌നാട്ടിലേക്ക് കടത്തുന്നത്. വർഷം തോറും ഒന്നര ലക്ഷം ടൺ കരിമണൽ തൂത്തുക്കുടിയിലേക്ക് കടത്തുന്നുവെന്നാണ് വിവരം. തദ്ദേശീയരെ ഉപയോഗിച്ച് പകൽ സമയത്ത് തീരത്തുനിന്ന് ചാക്കുകളിൽ വാരിക്കൂട്ടുന്ന കരിമണൽ രാത്രിയിൽ വള്ളങ്ങളിൽ കടത്തുന്ന പഴയ രീതിയിലും മാറ്റം വന്നിട്ടുണ്ട്. പിടിക്കപ്പെടാതിരിക്കാൻ നിലവിൽ മത്സ്യവാനുകളിലാണ് കടത്ത്.
മീൻ ബോക്സുകളിൽ കരിമണൽ നിറച്ച് മത്സ്യബന്ധന കേന്ദ്രങ്ങളിൽനിന്ന് മീൻ കൊണ്ടുപോകുന്നുവെന്ന വ്യാജേനെയാണ് കരിമണൽ കടത്തുന്നത്. അഴീക്കലിൽ മത്സ്യബന്ധന കേന്ദ്രം ഉള്ളതിനാൽ മീൻവണ്ടികളിലെ കരിമണൽ കടത്ത് പിടിക്കപ്പെടാറില്ല. തൂത്തുക്കുടിയിലെ സ്വകാര്യ കരിമണൽ കമ്പനിയുടെ ഏജന്റുമാർ ആലപ്പാട് പോലുള്ള തീരമേഖലകളിൽ സജീവമാണെന്ന ആരോപണം നേരത്തേ തന്നെ ശക്തമാണ്. പിടിക്കപ്പെടുന്ന കരിമണൽ സാധാരണ മണലാക്കി, പിഴയടച്ച് രക്ഷപ്പെടുകയാണ് പതിവ്. എന്നാൽ, കള്ളക്കടത്ത് പൂർണമായി തടയാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.
കടത്തുന്ന കരിമണലിൽനിന്ന് വേർതിരിച്ചെടുക്കുന്ന ധാതുക്കൾ കേരളത്തിലെ കമ്പനികൾക്ക് വൻ വിലയ്ക്കാണ് തമിഴ്‌നാട് ലോബി വിറ്റഴിക്കുന്നത്. 2011 മുതൽ 2016 വരെ 10,000 കോടിയുടെ കരിമണൽ കള്ളക്കടത്ത് നടത്തിയതായി അന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കരിമണൽ കടത്തിന് മേഖലയിലെ രാഷ്ട്രീയ പാർട്ടികൾക്കിടിയൽ നിന്നു തന്നെ സഹായങ്ങൾ ലഭിക്കാറുണ്ടെന്നത് പരസ്യമാണ്.
കരിമണൽ ഉൾപ്പെടെ അറ്റോമിക് ധാതുക്കൾ ഖനനം ചെയ്യാനുള്ള അവകാശം നിലവിൽ പൊതുമേഖലയ്ക്കും ഖനനാനുമതി നൽകാനുള്ള അവകാശം സംസ്ഥാന സർക്കാരുകൾക്കും മാത്രമാണ്. ഭേദഗതികൾ നിലവിൽ വന്നാൽ സ്വകാര്യമേഖലയ്ക്കു ഖനനാനുമതി നൽകാൻ കേന്ദ്ര സർക്കാരിനു കഴിയുമെന്നാണ് ആരോപണം. ഭേദഗതി നിർദേശങ്ങൾ ലഭിച്ചിട്ടും സംസ്ഥാന സർക്കാർ മൗനം തുടരുന്നതായും ആരോപണമുണ്ട്. നിലവിലെ നിയമപ്രകാരം 12 ഇനം ധാതുക്കളെയാണ് അറ്റോമിക് ധാതുക്കളായി കണക്കാക്കുന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇത്തരം ധാതുക്കൾ ഖനനം ചെയ്യാനുള്ള അനുമതി കേന്ദ്രസർക്കാരിനു കീഴിലെ ചവറ ഇന്ത്യൻ റെയർ എർത്‌സ് (ഐ.ആർ.ഇ), സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളായ ചവറ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ.എം.എം.എൽ), തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് തുടങ്ങിയവയ്ക്കാണ്.


പുതിയ ഭേദഗതി പ്രകാരം 12ൽ നിന്ന് എട്ട് ഇനം ധാതുക്കളെ അറ്റോമിക് ധാതുക്കളുടെ ഗണത്തിൽനിന്ന് ഒഴിവാക്കും. ഇൽമനൈറ്റ്, റൂട്ടെയ്ൽ എന്നിവ അടങ്ങിയ കരിമണലും ലിഥിയം, ബെറിലിയം, സിർക്കോൺ അടങ്ങിയ മണലും ഉൾപ്പെടെയുള്ളവയാണ് എം.എം.ഡി.ആർ നിയമത്തിന്റെ ഗ്രൂപ്പ് ബി വിഭാഗത്തിൽനിന്ന് ഒഴിവാക്കുന്നത്. വ്യാവസായിക ആശ്യങ്ങൾക്ക് ഉൾപ്പെടെ ഇവയുടെ ഉൽപാദനം ആവശ്യത്തിനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഭേദഗതി തയാറാക്കുന്നത്. ഭേദഗതി പ്രകാരം ഈ ധാതുക്കൾ ഖനനം ചെയ്യാൻ അനുമതി നൽകാനുള്ള അവകാശം കേന്ദ്രസർക്കാരിൽ കൂടി നിക്ഷിപ്തമാകും.
സ്വകാര്യ മേഖലയ്ക്കു ഖനനരംഗത്തു അനുമതി നൽകുംവിധം ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു നിർദേശം ഉയർന്നപ്പോൾ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് സംസ്ഥാന സർക്കാരിന് പിൻവാങ്ങേണ്ടി വന്നിരുന്നു. കൊച്ചി ആസ്ഥാനമായ സ്വകാര്യ കമ്പനിയുടെ അപേക്ഷയുടെ മറവിൽ വ്യവസായ വകുപ്പ് നടപടി തുടങ്ങിയെങ്കിലും വ്യവസായ വകുപ്പ് ഡയരക്ടർ കടുത്ത വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതോടെയാണ് അന്ന് സർക്കാർ വെട്ടിലായത്.


കരിമണൽ ഖനനം പൊതുമേഖലയിൽ മാത്രമായി നിലനിർത്തുമെന്ന എൽ.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനത്തിനു വിരുദ്ധമായിരുന്നു ഈ നിർദേശം.
വിവാദങ്ങൾക്ക് ഒടുവിൽ ഖനനം പൊതുമേഖലയിൽ മാത്രമായി നിലനിർത്തുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന്റെ ഭേദഗതികളോട് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നാണ് ട്രേഡ് യൂനിയനുകളുടെ ആരോപണം.


60 ശതമാനത്തിലേറെ ടൈറ്റാനിയം സാന്ദ്രതയുള്ള ചവറ നിക്ഷേപം എന്നറിയപ്പെടുന്ന ധാതുമണൽ ലോകത്തെ ഇൽമനൈറ്റ് നിക്ഷേപങ്ങളിൽ ഏറ്റവും മികവുറ്റതാണിത്.
കെ.എം.എം.എൽ, ട്രാവൻകൂർ ടൈറ്റാനിയം എന്നിവയെല്ലാം ടൈറ്റാനിയം അധിഷ്ഠിത വ്യവസായങ്ങളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  9 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  9 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  10 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  10 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  10 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  10 days ago
No Image

ബാലുശ്ശേരി പോക്കറ്റ് റോഡിൽ നിന്ന് കയറിയ കാർ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

വാഹനനിരയിലേക്ക് പുതിയ ഇലക്ട്രിക്ക് കാറുകൾ കൂടി ഉൾപ്പെടുത്തി റോയൽ ഒമാൻ പൊലിസ് 

oman
  •  10 days ago
No Image

ക്ലാസിനിടെ സഹപാഠിയോട് സംസാരിച്ചതിന് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂര മർദനം; ഒൻപതാം ക്ലാസുകാരന്റെ തോളെല്ലിന് പരിക്ക്

Kerala
  •  10 days ago
No Image

കെട്ടിടം പൊളിക്കുന്നതിനിടെ നെഞ്ചില്‍ ജാക്ക് ഹാമര്‍ തുളച്ചുകയറി 60കാരന് ദാരുണാന്ത്യം

Kerala
  •  10 days ago