ദുരൂഹസാഹചര്യത്തില്‍ അവശനിലയില്‍ കണ്ടെത്തിയ ആള് ആശുപത്രിയില്‍ മരിച്ചു
കോവളം: വിഴിഞ്ഞംപള്ളിച്ചല് റോഡില്‍ രാത്രി ദുരൂഹ സാഹചര്യത്തില്‍ അവശനിലയില്‍ കണ്ടെത്തിയ ആള് ആശുപത്രിയില്‍ മരിച്ചു. കല്ലിയൂര്‍ കാണവിള ഐരാല്‍ വീട്ടില്‍ കൃഷ്ണന് നായരുടെ മകന് ചന്തു എന്നു വിളിക്കുന്ന ജയചന്ദ്ര (45) നാണ് മരിച്ചത്.
ഇയാള്‍ വീടുമായി അകന്നു കഴിയുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. ഓട്ടോ ഡ്രൈവര്‍ ആയിരുന്ന ഇയാള്‍ ഇപ്പോള്‍ തട്ടു പണി ചെയ്തുവരുകയായിരുന്നു. വിഴിഞ്ഞം മുക്കോലയ്ക്കും തെന്നൂര്കോണത്തിനും ഇടയില്‍ നടന്ന അപകടത്തില്‍ പരുക്കേറ്റെന്ന് കരുതുന്ന ജയചന്ദ്രന് എങ്ങനെ വെങ്ങാനൂര്‍ റോഡില്‍ എത്തിയെന്നതില്‍ ദുരൂഹത ഇപ്പോഴും തുടരുകയാണ്. ഇയാളുടെതെന്ന് കരുതുന്ന ചെരുപ്പ് തെന്നൂര്‍കോണം ഭാഗത്തെ ഓടയില്‍ നിന്നും പൊലിസിന് ലഭിച്ചിരുന്നു. വിഴിഞ്ഞം പൊലിസ് സ്റ്റേഷനിലെത്തിയ ബന്ധുക്കള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ തിരിച്ചറിയുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശാലിനിയാണ് ജയചന്ദ്രന്റെ ഭാര്യ. മക്കള്‍: ഗ്രീഷ്മ, രേഷ്മ. കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30നാണ് വിഴിഞ്ഞം തെരുവിനു സമീപം റോഡരികില്‍ പരിക്കേറ്റ് അവശനായ നിലയില്‍ ഇയാളെ നാട്ടുകാര്‍ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."