ബി.ജെ.പി പ്ലക്കാര്‍ഡ് മോഷ്ടിച്ചു; പൊലിസില്‍ പരാതി നല്കി ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: ബി.ജെ.പി തങ്ങളുടെ പ്ലകാര്‍ഡ് മോഷ്ടിച്ചാണ് സമരം നടത്തിയതെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐ. പ്ലകാര്‍ഡ് ബി.ജെ.പി മോഷ്ടിച്ചെന്നും നശിപ്പിച്ചെന്നും പെട്രോള്‍ വിലയില്‍ പ്രതിഷേധമുണ്ടെങ്കില്‍ സ്വന്തം ചെലവില്‍ പ്ലകാര്‍ഡ് തയാറാക്കണമെന്നും കാണിച്ചാണ് ഡി.വൈ.എഫ്.ഐ പൊലിസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനെതിരേ ആറ്റിങ്ങല്‍ നഗരസഭയ്ക്കു മുന്നില്‍ സമരം ചെയ്യുന്നതിനിടെ ബി.ജെ.പി വനിതാ കൗണ്‍സിലര്‍ സുജി ഡി.വൈ.എഫ്.ഐ തലേന്നു നടത്തിയ സമരത്തിന്റെ പ്ലകാര്‍ഡ് അബദ്ധത്തില്‍ എടുത്തുയര്‍ത്തിയിരുന്നു.
മരംകൊള്ളയ്ക്കെതിരേയുള്ള സമരത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ഇന്ധനവിലയില്‍ പ്രതിഷേധിച്ചുള്ള പ്ലകാര്‍ഡ് കണ്ടത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ വെട്ടിലായ ബി.ജെ. പിക്കെതിരേയാണ് പ്ലകാര്‍ഡ് മോഷ്ടിച്ചെന്ന പരാതിയുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."