HOME
DETAILS

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് കണ്ണൂർ സർവകലാശാലയിൽ നിയമനം

  
backup
June 28 2022 | 04:06 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b5-4

കണ്ണൂർ
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറായി നിയമനം. കഴിഞ്ഞ നവംബറിൽ തയാറാക്കിയ റാങ്ക് പട്ടികയിൽ ഒന്നാം റാങ്കുകാരിയായ പ്രിയയുടെ നിയമനം മതിയായ യോഗ്യതകളില്ലാതെയാണെന്ന് ആക്ഷേപമുണ്ടായിരുന്നു. തുടർന്ന് പൂഴ്ത്തിവച്ച റാങ്ക് പട്ടിക ഏഴ് മാസത്തിന് ശേഷം ഇന്നലെ സിൻഡിക്കേറ്റ് യോഗം അംഗീകരിച്ചു.


ഒന്നരലക്ഷം രൂപ ശമ്പളമുള്ള അസോ. പ്രൊഫസർ തസ്തികക്ക് യു.ജി.സി വ്യവസ്ഥയനുസരിച്ചുള്ള എട്ട് വർഷത്തെ അധ്യാപന പരിചയം പ്രിയക്ക് ഇല്ലെന്നായിരുന്നു ആരോപണം. ചുരുക്ക പട്ടികയിലെ ആറുപേർ പങ്കെടുത്ത അഭിമുഖത്തിൽ 27 വർഷത്തെ അധ്യാപന പരിചയമുള്ള ജോസഫ് സക്കറിയക്കാണ് കൂടുതൽ യോഗ്യതയെന്ന് പരാതി ഉയർന്നിരുന്നു. എന്നാൽ, ഓൺലൈനിലൂടെ നടന്ന അഭിമുഖത്തിനുശേഷം തയാറാക്കിയ റാങ്ക് പട്ടികയിൽ പ്രിയ ഒന്നാമതെത്തുകയായിരുന്നു.


ചട്ടം അനുസരിച്ച് അസോ. പ്രൊഫസർക്ക് ഗവേഷണ ബിരുദവും എട്ട് വർഷം അസി. പ്രൊഫസർ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് യോഗ്യത വേണ്ടത്. 2012ൽ തൃശൂർ, കേരളവർമ കോളജിൽ മലയാളം അസി. പ്രൊഫസറായി നിയമനം ലഭിച്ച പ്രിയ മൂന്നുവർഷത്തെ അവധിയിൽ ഗവേഷണം നടത്തിയാണ് പി.എച്ച്.ഡി നേടിയത്. യു.ജി.സി നിയമം അനുസരിച്ച് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അധ്യാപന പരിചയമായി കണക്കുകൂട്ടില്ല.


മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായതിനലാണ് നിയമനത്തിന് നീക്കമെന്നായിരുന്നു രണ്ടാം റങ്കുകാരനടക്കം പരാതി ഉന്നയിച്ചത്. എന്നാൽ, ഈ ആക്ഷേപമെല്ലാം അവഗണിച്ചാണ് ഇപ്പോൾ നിയമനം നൽകിയിരിക്കുന്നത്.


യു.ജി.സി റെഗുലേഷൻ ലംഘിച്ച് നിയമനം നൽകിയ നടപടി തടയണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സ്റ്റി കാംപയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago