സ്വര്‍ണക്കടത്തു സംഘത്തിന്റെ കുടിപ്പകയെന്ന്: അര്ജുന് ആയങ്കിയുടെ സുഹൃത്തായ സി.പി.എം പ്രവര്‍ത്തകനെ വീട്ടില്‍ നിന്നിറക്കി മര്‍ദിച്ചു; കാര്‍ കത്തിച്ചു
വടകര: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്ജുന് ആയങ്കേരിക്ക് അഭയം നല്കിയ വടകരയിലെ സി.പി.എം പ്രവര്‍ത്തകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിച്ചതിനു ശേഷം കാര്‍ കത്തിച്ചു. കല്ലേരി ഒന്തമല്‍ ബിജുവിനെയാണ് വാനിലെത്തിയ ഒരു സംഘം അക്രമിച്ചത്. അര്ജുന് അയങ്കിയെ ഒളിവില്‍ പാര്‍പ്പിച്ചുവെന്ന ആരോപണം നേരിട്ടയാളാണ് ബിജു.
നേരത്തെ ഡി.വൈ.എഫ്.ഐ നേതാക്കളും അര്ജുന് ആയങ്കിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അഴീക്കോട് കപ്പക്കടവ് ഡിവൈഎഫ്ഐയൂണിറ്റ് സെക്രട്ടറി ആയിരുന്ന അര്ജുന് ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ സംഘടന ഇയാളെ പുറത്താക്കുകയായിരുന്നു.
2021 ജൂണ്‍ 28 നാണ് അര്ജുന് ആയങ്കിയെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 31ന് ഇയാള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചു. സ്ഥിരം കുറ്റവാളിയായ അര്ജുന് ആയങ്കിക്കെതിരെ അടുത്തിടെ പൊലിസ് കാപ്പ ചുമത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."