'സമസ്തയുടെ ശബ്ദങ്ങള്‍ക്ക് ശക്തി പകരുക' കേരള ഖിസ്സപ്പാട്ട് സംഘം സംസ്ഥാന കമ്മറ്റി
'സമസ്തയുടെ ശബ്ദങ്ങള്‍ക്ക് ശക്തി പകരുക'
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അതിന്റെ നൂറാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ദേശീയ വിദ്യാഭ്യാസ പദ്ധതി, ഈ ലേണിംഗ് മദ്രസ സംവിധാനം തുടങ്ങിയ വിപ്ലവാത്മകരമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സമസ്തയുടെ ശബ്ദങള്ക്ക് ശക്തി പകരാനും ആ സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് സമര്‍പ്പിക്കുന്നതില്‍' മുഖ്യപങ്കുവഹിക്കാനും കേരള ഖിസ്സപ്പാട്ട് സംഘം പൂര്‍ണ്ണ സജ്ജമാണെന്നും അത് പ്രചരിപ്പിക്കാന്‍ മുഴുവന്‍ മെമ്പര്‍മാരും ' വേദികള്‍ ഉപയോഗപ്പെടുത്തുന്നതോടൊപ്പം കര്‍മ്മ രംഗത്തിറങ്ങണമെന്നും സംസ്ഥാന കമ്മറ്റി ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയകളില്‍ ഖിസ്സ പ്പാട്ടുകാര് എന്ന പേരില്‍ സമസ്തക്കെതിരായി ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്നവര്‍ ആരും നിലവില്‍ കേരള കിസ്സപ്പാട്ട് സംഘത്തിന്റെ മെംബര്‍ഷിപ്പ് ഉള്ളവര്‍ അല്ലെന്നും അത്തരക്കാര്‍ക്ക് സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സ്റ്റേജുകള്‍ അനുവദിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.
കിസ്സ പാട്ട് പാടിപ്പറയന് ദീനീ ദഅവത്തിന്റെ ഭാഗമാണെന്നും അത് സമസ്ത നേതൃത്വം കൊടുക്കുന്ന സത്യ സന്ധമായ സന്ദേശത്തില്‍ അധിഷ്ഠിതമാവണമെന്നും പ്രമേയത്തില്‍ അറിയിച്ചു യോഗത്തില്‍. മുഖ്യ രക്ഷാതികളായ അഹമദ് കുട്ടി മൗലവിമാവണ്ടിയൂര്, ബാവാ മൗലവി കൈപ്പുറം, പ്രസിഡണ്ട് സയ്യിദ് ശറഫുദ്ധീന്‍ തങ്ങള്‍ തൂത, സെക്രട്ടറി അബൂത്വാഹിര്‍ മൗലവി പനങ്ങാങ്ങര, ട്രഷറര്‍ നാലകത്ത് റസാഖ് ഫൈസി കൊടക്കാട്, പ്രവര്‍ത്തക സമിതി അംഗങ്ങളായ കെ.എസ് മൗലവി എം കെ കുര്ശി, കെ.എന്‍.എസ് മൗലവി,അലവി ദാരിമി കുഴിമണ്ണ, സിദ്ദീഖ് മണലടി, ഹൈദരലി മൗലവി ചെത്തല്ലൂര്‍, മുസ്ത്വഫ ഫലാഹി, എ.കെ.കെ മരക്കാര്‍, യഅ ഖൂബ് മൗലവി പുത്തിഗെ, ഇബ്രാഹിം മൗലവി കിഴിശേരി, സമദ് കോട്ടോ പ്പാടം ,അബ്ദുള്ള വാഫി തൂത, നാസര്‍ എടപ്പറ്റ, കരിം ഫൈസി കീഴാറ്റൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."