മുഴുവൻ മലയാളി ഹാജിമാരും വിശുദ്ധ മക്കയിൽ
മക്ക: ഈ വർഷത്തെ ഹജ്ജിനായി കേരളത്തിൽ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ മുഴുവൻ മലയാളി ഹാജിമാരും വിശുദ്ധ മക്കയിൽ എത്തിച്ചേർന്നു. മദീനയിൽ വന്നിറങ്ങിയ മലയാളി ഹാജിമാർ മദീന സന്ദർശനം പൂർത്തിയാക്കിയാണ് മക്കയിൽ എത്തിച്ചേർന്നത്. മക്കയിൽ എത്തിയ ഹാജിമാർ ആദ്യ ഘട്ട ഉംറ നിർവ്വഹിച്ച് മറ്റു പുണ്യ കർമ്മങ്ങളിലും പ്രാർത്ഥനകളിലുമായി മുഴുകിയിരിക്കുകയാണ്.
മദീനയിൽ എത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ഹാജിമാർക്ക് എട്ട് ദിവസമാണ് ഇവിടെ സന്ദർശനത്തിനായും മറ്റും അനുവദിക്കുന്നത്. എട്ട് ദിവസത്തെ സന്ദർശനം പൂർത്തീകരിക്കുന്ന തീർത്ഥാടകർ മദീനയിൽ നിന്ന് ഇഹ്റാം വസ്ത്രമണിഞ്ഞാണ് പുറപ്പെടുന്നത്. മക്കയിലേക്കുള്ള യാത്രയിൽ മദീനയിൽ നിന്നുള്ളവരുടെ മീഖാത് ആയ അബയാർ അലി മസ്ജിദിൽ വെച്ച് ഇഹ്റാമിൽ പ്രവേശിച്ചാണ് മക്ക യാത്ര തുടരുന്നത്. തുടർന്ന് മക്കയിൽ എത്തുന്ന ഹാജിമാർ റൂമുകളിൽ എത്തിയ ശേഷം നേരെ ഉംറ നിർവ്വഹിക്കുകയും പിന്നീട് വിശ്രമത്തിലേർപ്പെടുകയുമാണ് ചെയ്യുന്നത്.
ഈ വര്ഷം 7,727 മലയാളികളാണ് കേരളത്തിൽനിന്ന് ഹജ്ജിന് വന്നത്. ജൂൺ നാല് മുതൽ മദീനയിൽ വന്നിറങ്ങിയ കേരള ഹാജിമാരുടെ മടക്ക യാത്ര ജിദ്ദ വഴിയാണ് ക്രമീകരിച്ചിട്ടുള്ളത്. 14ന് ആദ്യസംഘം ഹാജിമാർ നാട്ടിലേക്ക് ഹാജിമാർ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും. ജൂലൈ 31 ഓടെ കേരളത്തിൽ നിന്നുള്ള മുഴുവൻ തീർഥാടകരും നാട്ടിൽ തിരിച്ചെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."