സാങ്കേതിക തകരാർ; ദുബായ് മെട്രോ വീണ്ടും പണിമുടക്കി
ദുബായ്: ദുബായ് മെട്രോ വീണ്ടും പണിമുടക്കി. ബുധനാഴ്ച വൈകുന്നേരത്തോടെ മെട്രോ സർവീസുകൾ തടസ്സപ്പെട്ടതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) മുന്നറിയിപ്പ് നൽകി. യാത്രക്കാരെ എത്തിക്കാൻ ബസുകൾ വിന്യസിച്ചിട്ടുണ്ട്.
സാങ്കേതിക തകരാർ മൂലം മാക്‌സ് മെട്രോ സ്‌റ്റേഷനിലെ സേവനങ്ങളെ ഇരു ദിശകളിലേക്കും ബാധിക്കുമെന്ന് അതോറിറ്റി അറിയിച്ചു. നിരവധി മെട്രോ യാത്രക്കാർ അവരുടെ യാത്രാവേളയിൽ കാലതാമസം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മെട്രോ യാത്രക്കാരിയായ യുവതി പറയുന്നത് പ്രകാരം, അവർ സഞ്ചരിച്ചിരുന്ന ട്രെയിൻ ശോഭ റിയാലിറ്റി സ്റ്റേഷനിൽ കുറച്ച് മിനിറ്റ് കുടുങ്ങി. നിരവധി യാത്രക്കാരും ഇത്തരത്തിൽ വിവിധ ഇടങ്ങളിൽ കുടുങ്ങി. എന്നാൽ കൃത്യസമയത്ത് തന്നെ ബസ് സർവീസ് ഒരുക്കി യാത്രക്കാരെ അതാത് സ്ഥലങ്ങളിൽ എത്തിച്ചു.
കഴിഞ്ഞയാഴ്ചയും ദുബായ് മെട്രോയ്ക്ക് സമാനമായ തകരാർ സംഭവിച്ചിരുന്നു. എന്നാൽ ഒരു മണിക്കൂർ കൊണ്ട് തകരാർ പരിഹരിക്കാൻ ആർടിഎയ്ക്ക് കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."