എസ്.കെ.എസ്.എസ്.എഫ് എട്ട് ലക്ഷം രൂപയുടെ മരുന്ന് കൈമാറി
മലപ്പുറം: ദുരിതമനുഭവിക്കുന്ന ലക്ഷദ്വീപ് ജനതയ്ക്ക് എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ സ്നേഹസ്പര്‍ശം.
ദ്വീപിലെ ആതുര സേവനത്തിന് രണ്ടുഘട്ടങ്ങളിലായി 8,07,564 രൂപയുടെ മരുന്നുകളാണ് കൈമാറിയത്. ഇതില്‍ ആദ്യഘട്ടമായി രണ്ടുലക്ഷം രൂപയുടെ മരുന്നുകള്‍ കഴിഞ്ഞയാഴ്ച കൈമാറിയിരുന്നു. അഗത്തി രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ആശുപത്രി, കവരത്തി ഇന്ദിരാഗാന്ധി ആശുപത്രി എന്നിവിടങ്ങളിലേക്ക് സൗജന്യമായി എത്തിക്കുന്ന മരുന്നുകള്‍ കൊച്ചിയില്‍ നിന്നും കപ്പല്‍മാര്‍ഗം ഇന്നലെ പുറപ്പെട്ടു. മലപ്പുറത്തുനിന്ന് കൊച്ചിയിലേക്കുള്ള മരുന്നുവണ്ടി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തു. പ്രസിഡന്റ് ഹാശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. നാസ്വിഹ് മുസ്ലിയാര്(അമിനി ദ്വീപ്), ഖാജാ റഹ്മാന് ദാരിമി (ചെത്ത്ലത്ത്), സാബിഖലി ശിഹാബ് തങ്ങള്‍, ശമീര്‍ ഫൈസി ഒടമല, ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി, സ്വാദിഖ് ഫൈസി അരിമ്പ്ര, അബ്ദുസ്സലീം യമാനി, റിയാസ് കൊട്ടപ്പുറം, സല്മാന് ഫൈസി തിരൂര്‍ക്കാട്, ശംസാദ് സലീം നിസാമി, ഇസ്മാഈല്‍ അരിമ്പ്ര, ഉസൈര്‍ കരിപ്പൂര്‍, മുഹ്സിന് മാസ്റ്റര്‍ വെള്ളില, കബീര്‍ ആലുംകുന്ന്,ശാഹിദ് മുനീര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."