'പ്രണയ ലേഖനം കിട്ടി' ആദായ നികുതി വകുപ്പിന്റെ നോട്ടിസിനെ പരിഹസിച്ച് ശരത് പവാർ
മുംബൈ: കേന്ദ്ര ആദായ നികുതി വകുപ്പിന്റെ നോട്ടിസ് ലഭിച്ചതിനെ പരിഹസിച്ച് എൻ.സി.പി നേതാവ് ശരത് പവാർ.
കേന്ദ്ര ആദായനികുതി വകുപ്പിൽ നിന്ന് പ്രണയലേഖനം ലഭിച്ചതായി അദ്ദേഹം പരിഹസിച്ചു. 2004, 2009, 2014, 2020 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ സമർപ്പിച്ച സത്യവാങ്മൂലവുമായി ബന്ധപ്പെട്ടതാണ് പ്രണയലേഖനമെന്നും വിവരങ്ങൾ നൽകുന്നതിൽ തനിക്ക് ആശങ്കയില്ലെന്നും ശരത് പവാർ വ്യക്തമാക്കി.
ആദായനികുതി വകുപ്പ് ചില പ്രത്യേക ആളുകളെ ലക്ഷ്യമിട്ട് നോട്ടിസയക്കുകയാണെന്നും പവാർ ആരോപിച്ചു. ആദായ നികുതി വകുപ്പിന്റെ കാര്യക്ഷമതയിൽ ഗുണപരമായ വർധനവുണ്ടായിട്ടുണ്ട്. ഇത്രയും വർഷമായി വിവരങ്ങൾ ശേഖരിക്കുന്നതിലും ചില ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തന്ത്രപരമായ മാറ്റമാണെന്ന് തോന്നുന്നുവെന്നും ശരത് പവാർ പരിഹസിച്ചു.
മഹാരാഷ്ട്രയിൽ പവാറിന്റെ എൻ.സി.പിയും കോൺഗ്രസും ശിവസേനയും തമ്മിലുള്ള മഹാ വികാസ് അഘാഡി സഖ്യത്തിന് ബുധനാഴ്ച അധികാരം നഷ്ടപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."