HOME
DETAILS
MAL
മഴയ്ക്ക് മുന്‍പേ…സെറ്റാക്കിവയ്ക്കാം വാഹനങ്ങളെ സുരക്ഷിതമായി
backup
May 21 2023 | 11:05 AM
സെറ്റാക്കിവയ്ക്കാം വാഹനങ്ങളെ സുരക്ഷിതമായി
വേനല്‍ക്കാലം ഏതാണ്ട് അവസാനിക്കാറായി. സുരക്ഷിതമായ യാത്രയ്ക്കായി മഴക്കാലത്തിനുമുമ്പായി അപകടങ്ങള്‍ കുറക്കാനായി ഡ്രൈവര്‍മാരും, പൊതുജനങ്ങളും, ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വാഹനം കണ്ടീഷനാക്കി വയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനം.
- മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം കുറയുന്നു. ടയറിനും റോഡിനും ഇടയില്‍ ഒരു പാളിയായി വെള്ളം നില്‍ക്കുന്നുകൊണ്ടാണിത്. ആയതിനാല്‍ നല്ല ട്രെഡ് ഉള്ള ടയറുകളായിരിക്കണം വാഹനത്തില്‍ ഉപയോഗിക്കേണ്ടത്. ട്രെഡ് ഇല്ലാത്ത തേയ്മാനം സംഭവിച്ച മൊട്ട ടയറുകള്‍ മാറ്റുക.
- സാധാരണ വേഗതയില്‍ നിന്നും അല്പം വേഗത കുറച്ച് എപ്പോഴും വാഹനം ഓടിക്കുക. സ്‌കിഡ്ഡിംഗ് മൂലം വാഹനം ബ്രേക്ക് ചെയ്യുമ്പോള്‍ നമ്മള്‍ ഉദ്ദേശിച്ച സ്ഥലത്ത് നിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല.
- വാഹനത്തിന്റെ വെപ്പറുകള്‍ നല്ല ഗുണമേന്മ ഉള്ളതായിരിക്കണം. വെള്ളം വൃത്തിയായി തുടച്ചുനീക്കാന്‍ തരത്തിലുള്ളതായിരിക്കണം അവയുടെ ബ്ലേഡുകള്‍.
- എല്ലാ ലൈറ്റുകളും കൃത്യമായി പ്രകാശിക്കുന്നതായിരിക്കണം. മഴക്കാലത്ത് കൈകൊണ്ട് സിഗ്‌നലുകള്‍ കാണിക്കാന്‍ പ്രയാസമായതുകൊണ്ട് ഇലക്ട്രിക് സിഗ്‌നലുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കണം.
- പഴയ റിഫഌര്‍ / സ്റ്റിക്കറുകള്‍ മാറ്റി പുതിയ തെളിച്ചമുള്ള റിഫഌറുകള്‍ ഒട്ടിക്കുക.മുന്‍വശത്ത് വെളുത്തതും, പിറകില്‍ ചുവന്നതും വശങ്ങളില്‍ മഞ്ഞ നിറത്തിലുള്ളതുമായ റിഫ്‌ലക്ടറുകളാണ് വേണ്ടത്.
- വാഹനത്തിന്റെ ഹോണ്‍ ശരിയായി പ്രവൃത്തിക്കുന്നതായിരിക്കണം
- വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലം ഒരു 'വലിയ 'കുഴിയാണ് എന്ന ബോധ്യത്തോടെ വാഹനം ഓടിക്കണം.
- മുന്‍പിലുള്ള വാഹനത്തില്‍ നിന്നും കൂടുതല്‍ അകലം പാലിക്കണം. വാഹനങ്ങള്‍ ബ്രേക്ക് ചെയ്ത് പൂര്‍ണമായും നില്‍ക്കാനുള്ള ദൂരം ( സ്റ്റോപ്പിങ്ങ് ഡിസ്റ്റന്‍സ്) മഴക്കാലത്ത് കൂടുതലായിരിക്കും.
- ബസ്സുകളില്‍ ചോര്‍ച്ചയില്ലാത്ത റൂഫുകളും ഷട്ടറുകളും ആണ് ഉള്ളത് എന്നുറപ്പുവരുത്തണം
- കുടചൂടിക്കൊണ്ട് മോട്ടോര്‍സൈക്കിളില്‍ യാത്രചെയ്യരുത്.
- വിന്‍ഡ് ഷിന്‍ഡ് ഗ്ലാസ്സില്‍ ആവിപിടിക്കുന്ന അവസരത്തില്‍ എ.സി.യുള്ള വാഹനമാണെങ്കില്‍ എ.സി.യുടെ ഫ്‌ളോ ഗ്ലാസിന്റെ ഭാഗത്തേക്ക് തിരിച്ചുവെക്കുക
- മഴക്കാലത്ത് വെറുതെ ഹസാര്‍ഡ് ലൈറ്റ് പ്രവര്‍ത്തിപ്പിച്ച് വാഹനമോടിക്കരുത്. മറ്റു ഡ്രൈവര്‍മാര്‍ക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല.
- റോഡരികില്‍ നിര്‍ത്തി കാറുകളില്‍ നിന്ന് കുട നിവര്‍ത്തി പുറത്തിറങ്ങുമ്പോള്‍ വളരെയേറെ ജാഗ്രത വേണം.പ്രത്യേകിച്ച് വലതു വശത്തേക്ക് ഇറങ്ങുന്നവര്‍.
പൊതുജനങ്ങളോട്
- മഴക്കാലത്ത് പൊതുവേ കാഴ്ച്ച കുറവായിരിക്കും. ആയതിനാല്‍ റോഡ് മുറിച്ചു കടക്കുമ്പോഴും, റോഡില്‍കൂടി നടക്കുമ്പോഴും വളരെ സൂക്ഷിക്കുക.
- ഇളം നിറത്തിലുള്ള വസ്ത്രം/ കുട ധരിക്കുക എന്നത് നമ്മളെ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കപ്പെടാന്‍ നല്ലതാണ്.
- റോഡിന്റെ വലതുവശത്തുകൂടി അല്ലെങ്കില്‍ ഫുഡ്പാത്തില്‍കൂടി നടക്കുക.
- കുട ചൂടി നടക്കുമ്പോള്‍ റോഡില്‍ നിന്ന് പരമാവധി ദൂരം മാറി നടക്കുക.
- വഴുക്കലുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് വേണം റോഡിലൂടെയോ റോഡരികിലൂടെയൊ നടക്കാന്‍ .
- കൂട്ടംകൂടി നടക്കരുത് പ്രത്യേകിച്ച് ഒരു കുടയില്‍ ഒന്നിലേറെ പേര്‍.
- സൈക്കിള്‍ യാത്രചെയ്യുമ്പോള്‍ ഇരട്ട സവാരി ഒഴിവാക്കുക
- നല്ല ത്രെഡുള്ള ടയറുകള്‍, റിഫഌര്‍, ബെല്ല്, കാര്യക്ഷമമായ ബ്രേക്ക് കട്ടകള്‍, ലൈറ്റ് എന്നിവ ഉറപ്പാക്കുക.
- വളരെ വേഗത്തില്‍ സൈക്കിള്‍ ഓടിക്കരുത്. സൈക്കിള്‍ റോഡിന്റെ ഏറ്റവും ഇടത്തേ വശത്തുകൂടി ഓടിക്കുക.
- ഒരു വാഹനത്തേയും മറികടക്കരുത്.
- കുടചൂടിക്കൊണ്ട് സൈക്കിള്‍ ഓടിക്കരുത്.
- റോഡിന്റെ ഒരുവശത്തുള്ള കുട്ടികളെ ഒരു കാരണവശാലും മറ്റേവശത്തുനിന്നും വിളിക്കരുത്. ഒന്നും ആലോചിക്കാതെ അവര്‍ റോഡ് മുറിച്ചുകടക്കാന്‍ ഇത് ഇടയാക്കും.
- വാഹനങ്ങളില്‍ കുട്ടികളെ പറഞ്ഞുവിടുന്നവര്‍ വാഹനത്തില്‍ കയറുന്നതും ഇറങ്ങുന്നതും എങ്ങനെയാണെന്ന് കൃത്യമായി പറഞ്ഞുകൊടുക്കണം.
- ഒരു കാരണവശാലും കുട്ടികളെ കുത്തിനിറച്ചുള്ള യാത്ര അനുവദിക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."