കപടഹരിത വിപ്ലവക്കാര്‍ മണ്ണിന്റെ ഗുണവും പരമ്പരാഗത നെല്‍വിത്തുകളും നശിപ്പിച്ചു: മന്ത്രി വി.എസ് സുനില്‍കുമാര്‍
അന്നമനട: കപട ഹരിത വിപ്ലവക്കാരായ കൃഷി ശാസ്ത്രജ്ഞര്‍ മണ്ണിന്റെ ഗുണവും പരമ്പരാഗത നെല്‍ വിത്തുകളും നശിപ്പിച്ചെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍.
വാളൂര്‍ നായര്‍ സമാജം ഹൈസ്‌കൂളില്‍ ഒരുക്കുന്ന കൃഷി പാഠശാലയും പൈതൃക നെല്‍കൃഷിയുടെ ഞാറുനടീലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വര്‍ഷം മുതല്‍ എല്ലാ വിദ്യാലയങ്ങളിലും നെല്‍കൃഷിക്കുള്ള സ്ഥലം ഒരുക്കുമെന്നും കൃഷിയെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൃഷി എന്തെന്നറിയാത്ത ഒരു തലമുറ വളര്‍ന്നു വരുന്നത് അപകടകരമാണ്. സര്‍ക്കാര്‍ പദ്ധതി നടപ്പാക്കും മുന്‍പേ വാളൂര്‍ സ്‌കൂള്‍ കൃഷി പ്രാവര്‍ത്തികമാക്കിയെന്നും ഇത് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ബി.ഡി ദേവസി എം.എല്‍.എ അധ്യക്ഷനായി.
പ്രധാനാധ്യാപകന്‍ ദീപു മംഗലത്ത് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ്.ഐ.കണ്ണത്ത്, കെ.ആര്‍ സുമേഷ്, എം.ആര്‍ ഡേവിസ്, എം.ഐ പൗലോസ്, വി.എ പത്മനാഭന്‍, സന്ദീപ് അരിയാപുരം, മേരി വിജയ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."