എകെജി സെന്റര്‍ ആക്രമണം; പ്രതിപക്ഷം അപലപിക്കാന്‍ തയ്യാറാകാത്തതില്‍ ആശ്ചര്യം: മുഖ്യമന്ത്രി
തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണത്തെ അപലപിക്കാന്‍ പ്രതിപക്ഷം തയ്യാറാകാത്തതില്‍ ആശ്ചര്യമുണ്ടെന്ന് മുഖ്യമന്ത്രി. എന്നാല്‍ ഇ.പി.ജയരാജനാണ് ആക്രമണം നടത്തിയതെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് ആരോപിച്ചത്. ഇത്തരം മാനസികാവസ്ഥ എങ്ങനെ ഉണ്ടാകുന്നതാണെന്ന് അടിയന്തര പ്രമേയ ചര്‍ച്ചയുടെ മറുപടിക്കിടെ മുഖ്യമന്ത്രി പറഞ്ഞു.
തെറ്റായ കാര്യങ്ങള്‍ സംഭവിച്ചാല്‍ പാര്‍ട്ടി അതിനെ ന്യായീകരിക്കില്ല. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് തെറ്റായ നടപടിയാണ്. അത് രഹസ്യമായി പറയുകയല്ല സിപിഎം ചെയ്തത്.
ആക്രമണത്തെ തൊട്ടടുത്ത ദിവസം തന്നെ തള്ളിപ്പറഞ്ഞെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞെങ്കിലും കെ.പി.സി.സി പ്രസിഡന്റിനെയാണ് ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ ആക്രമണത്തെ അപലപിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി രംഗത്തെത്തി. സംഭവം നടന്നതിന്റെ പിറ്റേന്ന് അതിശക്തമായി ഞങ്ങള്‍ അപലപിക്കുന്നുവെന്നാണ് താന്‍ പറഞ്ഞത്. താന്‍ പ്രതിപക്ഷ നേതാവും യു.ഡി.എഫ്. ചെയര്‍മാനുമാണ്. താന്‍ പറഞ്ഞാല്‍, യു.ഡി.എഫ്. അപലപിക്കുന്നു എന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ലെന്നും സതീശന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."