2020ല്‍ സൈനികസേവനത്തിന് ഉപയോഗിക്കപ്പെട്ടത് 8,500 കുട്ടികള്‍: യു.എന്‍
ന്യൂയോര്‍ക്ക്: കഴിഞ്ഞവര്‍ഷം ലോകത്ത് 8,521 കുട്ടികള്‍ സൈനികസേവനത്തിന് ഉപയോഗിക്കപ്പെട്ടതായി യു.എന്‍. ഇതില്‍ 2,674 കുട്ടികള്‍ വിവിധ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടതായും 5,748 പേര്‍ക്കു പരുക്കേറ്റതായും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് രക്ഷാസമിതിയില്‍ സമര്‍പ്പിച്ച ഇതു സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
2020ല്‍ കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ഏറ്റവുമേറെ നടന്നത് സൊമാലിയ, കോംഗോ, അഫ്ഗാനിസ്ഥാന്, സിറിയ, യമന്‍ എന്നീ രാജ്യങ്ങളിലാണ്. 21 യുദ്ധങ്ങളിലായി 19,379 കുട്ടികള്‍ക്കു നേരെ അതിക്രമങ്ങള്‍ നടന്നു.
യമനില്‍ കുട്ടികളെ ഉള്‍പ്പെടെ കൂട്ടക്കുരുതി നടത്തുന്ന സഊദിയും ഇസ്റാഈല്‍ പോലുള്ള രാജ്യങ്ങളും കുട്ടികള്‍ക്കെതിരേ നടത്തിയ അക്രമങ്ങള്‍ ഈ പട്ടികയിലില്ല.
സിറിയയില്‍ കുട്ടികളെ സര്‍ക്കാര്‍ സേനയിലെടുക്കുന്നതായും സ്കൂളുകളും ആശുപത്രികളും തകര്‍ക്കുന്നതായും മ്യാന്മറില് സൈന്യം കുട്ടികളെ ലൈംഗികചൂഷണത്തിനിരയാക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."