വിസ്മയ കേസ്: കിരണിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു, സ്വര്‍ണം സൂക്ഷിച്ച ലോക്കര്‍ സീല്‍ ചെയ്തു
കൊല്ലം: വിസ്മയയുടെ കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ബാങ്ക് അക്കൗണ്ട് പൊലിസ് മരവിപ്പിച്ചു. വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ലോക്കറും പൊലിസ് സീല്‍ ചെയ്തിട്ടുണ്ട്.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടാണ് കിരണ്‍കുമാര്‍ വിസ്മയയെ പീഡിപ്പിച്ചിരുന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പ്രതിയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാന്‍ പൊലിസ് തീരുമാനിച്ചത്.
അതേസമയം, കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കിരണിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള അപേക്ഷ പൊലിസ് ഉടന്‍ കോടതിയില്‍ നല്‍കും. ഐ പി .സി. 498 ഏ ,304 ബി വകുപ്പുകള്‍ ആണ് കിരണിനെതിരെ നിലവില്‍ ചുമത്തിയിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്ട്ടിന്മേലുള്ള വിശകലനങ്ങള്‍ പൂര്‍ത്തിയായ ശേഷമാകും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. കിരണിന്റെ മാതാപിതാക്കളുടെ പങ്കിനെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കും.
വിസ്മയയുടെ കുടുംബം നല്കിയ കാറും സ്വര്‍ണവും കേസിലെ തൊണ്ടിമുതലാകുമെന്നാണ് പൊലിസ് നല്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."