HOME
DETAILS

കോളജില്‍ നിന്നും ഇലക്ടിക്കല്‍ ഉപകരണങ്ങള്‍ മോഷ്ടിച്ചു; എസ്.എഫ്.ഐ, കെ.എസ്.യു നേതാക്കള്‍ അറസ്റ്റില്‍

  
backup
July 06, 2022 | 11:07 AM

ksu-and-sfi-leaders-arrested-in-malappuram-government-college-theft-case2022

മലപ്പുറം: മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ മോഷണം നടത്തിയ കേസില്‍ എസ്എഫ്ഐ, കെഎസ് യു ഭാരവാഹികള്‍ അറസ്റ്റില്‍. കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കെഎസ് യു യൂണറ്റ് പ്രസിഡന്റും അടക്കം ഏഴ് പേരാണ് അറസ്റ്റിലായത്. കോളജിലെ ഇന്‍വെര്‍ട്ടറും ബാറ്ററികളും പ്രൊജക്ടറുമാണ് ഇവര്‍ മോഷ്ടിച്ചത്.

എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി കണ്ണൂര്‍ തലശ്ശേരി സ്വദേശി വിക്ടര്‍ ജോണ്‍സണ്‍, കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അരീക്കോട് ആത്തിഫ് , കോഴിക്കോട് നന്മണ്ട ആദര്‍ശ് രവി ,പാണ്ടിക്കാട് ജിബിന്‍ , വള്ളുവമ്പ്രം നീരജ് ലാല്‍ , പന്തല്ലൂര്‍ ഷാലിന്‍ ,മഞ്ചേരി സ്വദേശി അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്.

ഒരു ലക്ഷം രൂപ വിലവരുന്ന സാമഗ്രികളാണ് മോഷണം പോയതെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.തിങ്കളാഴ്ചയാണ് മോഷണം നടന്നത് കോളജ് അധികൃതരുടെ ശ്രദ്ധയില്‍പെടുന്നത്. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ മലപ്പുറം പൊലിസ് അന്വേഷണം ആരംഭിച്ചിരുന്നു.

ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു, കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്റുകളിലാണ് മോഷണം നടന്നത്. 11 ബാറ്ററികളും 2 പ്രൊജക്ടറുകളുമാണ് മോഷണം പോയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ ആറെണ്ണം പ്രവര്‍ത്തിക്കുന്നവയാണ്. പ്രോജക്ടറുകളില്‍ ഒന്ന് കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റിലേതാണ്.

അതേസമയം അറസ്റ്റിലായ വിക്ടര്‍ ജോണ്‍സണ്‍, ആദര്‍ശ് രവി,നീരജ് ലാല്‍,അഭിഷേക് എന്നിവരെ എസ്എഫ്‌ഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി മലപ്പുറം ഏരിയ കമ്മിറ്റി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  2 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  2 days ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  2 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  2 days ago
No Image

സിക്കിമില്‍ മരിച്ച അനീഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് 

Kerala
  •  2 days ago
No Image

രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറി; അജിത്കുമാറിന് പങ്ക്, വിശദീകരണം തൃപ്തികരമല്ലെന്ന് ഡി.ജി.പി; സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്

Kerala
  •  2 days ago