HOME
DETAILS

കൊവിഡിന്റെ പുതിയ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി ലോക ആരോഗ്യസംഘടന

  
Web Desk
July 07 2022 | 06:07 AM

world-new-covid-sub-variant-ba-2-75-detected-in-india-says-who-2022

യു.എന്‍: കൊവിഡ് ഒമിക്രോണ്‍ വകഭേദത്തിന് പുതിയ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. BA.2.75 ആണ് ഒമിക്രോണിന്റെ പുതിയ വകഭേദമെന്ന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

കഴിഞ്ഞ ആഴ്ചകളിലായി കൊവിഡ് ആഗോളതലത്തില്‍ 30 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഗെബ്രിയേസസ് ചൂണ്ടിക്കാട്ടുന്നു. ആരോഗ്യസംഘടനുയടെ സബ് റീജിയന്‍സില്‍ ആറില്‍ നാല് എന്ന നിലക്കാണ് വര്‍ധനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂറോപ്പിലും അമേരിക്കയിലും BA. 4, BA. 5 വകഭേദങ്ങളാണ് പടരുന്നത്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ BA. 2.75 എന്ന പുതിയ വകഭേദത്തെ കണ്ടെത്തിയിട്ടുണ്ട്. അതെ കുറിച്ച് പഠിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

BA. 2.75 ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലാണെന്നും പിന്നീട് 10 രാജ്യങ്ങളില്‍ കൂടി കണ്ടെത്തിയെന്നും ഡബ്ല്യു.എച്ച്.ഒയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. എന്നാല്‍ ഈ ഉപവകഭേദത്തെ കുറിച്ച് പഠിക്കാന്‍ വളരെ കുറച്ച് സ്വീക്വന്‍സുകള്‍ മാത്രമേ ലഭ്യമായിട്ടുള്ളു. ഈ വകഭേദത്തിന് സ്വീകര്‍ത്താക്കളുമായി കൂടിച്ചേരുന്ന ഭാഗത്ത് മാറ്റങ്ങള്‍ സംഭവിക്കുന്നതായി കാണുന്നുണ്ട്. അതിനാല്‍ മനുഷ്യരില്‍ ഇത് എന്ത് മാറ്റം ഉണ്ടാക്കുമെന്നത് തീര്‍ച്ചയായും നിരീക്ഷിക്കേണ്ടതാണ്. ഇത് പ്രതിരോധകുത്തിവെപ്പുകളാല്‍ തടയാവുന്നതാണോ കൂടുതല്‍ ഗുരുതര സ്വഭാവമുള്ളതാണോ എന്നകാര്യം വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ പഠിക്കുന്നേയുള്ളുവെന്നും ഡോ. സൗമ്യ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ സംഘാംഗങ്ങള്‍ സ്ഥിതിഗതികള്‍ പഠിച്ച് വിലയിരുത്തുന്നുണ്ട്.

ഒമിക്രോണ്‍ വകഭേദങ്ങളില്‍ BA.4, BA.5 വകഭേദങ്ങളിലാണ് കേസുകള്‍ വര്‍ധിക്കുന്നത്. BA.5 83 രാജ്യങ്ങളിലും BA.4 73 രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. 1,12,456 കേസുകളാണ് നിലവില്‍ ഇന്ത്യയിലെ സജീവ കേസുകള്‍. രാജ്യത്തെ കേസുകളില്‍ 21 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. രണ്ടാമത് തായ്‌ലാന്റിലാണ്. 15,950 കേസുകള്‍. ബംഗ്ലാദേശില്‍ 13,516 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാസ്മിന്റെ കൊലപതാകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  6 minutes ago
No Image

ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം; നോമ്പെടുക്കേണ്ടത് മൂന്ന് രൂപത്തില്‍

qatar
  •  13 minutes ago
No Image

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

qatar
  •  26 minutes ago
No Image

കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ

Kuwait
  •  29 minutes ago
No Image

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു

National
  •  43 minutes ago
No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  an hour ago
No Image

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും

Kerala
  •  an hour ago
No Image

വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും

Saudi-arabia
  •  an hour ago
No Image

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ

Kerala
  •  an hour ago
No Image

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം

uae
  •  2 hours ago