HOME
DETAILS

കശ്മിരിന്റെ സംസ്ഥാന പദവി ; സര്‍വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു

  
backup
June 24 2021 | 21:06 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%aa%e0%b4%a6%e0%b4%b5%e0%b4%bf

 


ന്യൂഡല്‍ഹി: ജമ്മുകശ്മിരിന് സംസ്ഥാന പദവി നല്‍കുന്നതുസംബന്ധിച്ച ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു. കശ്മീരി നേതാക്കളും കേന്ദ്രസര്‍ക്കാരും തമ്മിലാണ് കൂടിക്കാഴ്ച നടന്നത്. മണ്ഡലപുനര്‍നിര്‍ണയം പൂര്‍ത്തിയാക്കി ജമ്മുകശ്മിരില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേതാക്കളെ അറിയിച്ചു. കശ്മിരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തില്‍ താഴ്‌വരയിലെ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഗുപ്കര്‍ സഖ്യം യോഗത്തില്‍ ഉറച്ചുനിന്നു. 370ാം വകുപ്പ് റദ്ദാക്കിയത് സംബന്ധിച്ച കേസ് സുപ്രിംകോടതിയുടെ പരിഗണനയിലായതിനാല്‍ കോടതി അന്തിമ തീരുമാനം എടുക്കട്ടെയെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചത്.
കശ്മീരിലെ ഒരുമരണം പോലും ഹൃദയഭേദകമെന്നും പുതുതലമുറയെ നമ്മള്‍ സംരക്ഷിക്കുമെന്നും മോദി യോഗത്തില്‍ പറഞ്ഞു. കശ്മിര്‍ യുവാക്കള്‍ക്ക് അവസരങ്ങള്‍ നല്‍കണം. രാജ്യത്തിനായി അവര്‍ അതിലേറെ തിരിച്ചുതരും. രാഷ്ട്രീയ വിയോജിപ്പുകള്‍ക്ക് ഇടയിലും രാജ്യത്തിന്റെ ഉന്നമനത്തിനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണം. യോഗത്തില്‍ പങ്കെടുത്ത നേതാക്കളുടെ ഭരണഘടനയോടും ജനാധിപത്യത്തോടുമുള്ള പ്രതിജ്ഞാബദ്ധതയില്‍ സന്തോഷമുണ്ടെന്നും യോഗത്തില്‍ മോദി പറഞ്ഞു.
സംസ്ഥാന പദവി ഉടന്‍ നല്‍കണമെന്നതക്കമുള്ള അഞ്ച് ആവശ്യങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചതായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനു നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുക, ജമ്മു കശ്മിരിലെ കശ്മിരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുക, എല്ലാ രാഷ്ട്രീയ തടവുകാരേയും വിട്ടയയ്ക്കുക, സ്ഥിരവാസം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കശ്മിര്‍ വിഷയത്തില്‍ പാകിസ്താനുമായി ഉള്‍പ്പെടെ ചര്‍ച്ച നടത്തണമെന്ന ആവശ്യവും യോഗത്തില്‍ ചര്‍ച്ചയായി.
പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ജമ്മുകശ്മിര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ, ജമ്മുകശ്മിര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഗുലാംനബി ആസാദ് (കോണ്‍ഗ്രസ്), ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല (ഇരുവരും നാഷനല്‍ കോണ്‍ഫ്രന്‍സ്), മഹ്ബൂബാ മുഫ്തി (പി.ഡി.പി), കവീന്ദര്‍ ഗുപ്ത, നിര്‍മല്‍ സിങ് (ബി.ജെ.പി ), മുസഫര്‍ ഹുസൈന്‍ ബേഗ്, സജ്ജാദ് ലോണ്‍ (പീപ്പിള്‍സ് കോണ്‍ഫ്രന്‍സ്), മുഹമ്മദ് യൂസുഫ് തരിഗാമി (സി.പി.എം) തുടങ്ങിയവരാണ് പങ്കെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  8 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago