ലൈഫ് മിഷന്‍ തട്ടിപ്പ്; സ്വപ്ന സുരേഷിന് സി.ബി.ഐ നോട്ടിസ്; സുരക്ഷ ഉറപ്പാക്കാന്‍ നല്‍കിയ ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: ലൈഫ് മിഷന്‍ തട്ടിപ്പ് കേസില്‍ പ്രതിയായ സരിത്തിനും സ്വപ്ന സുരേഷിനും സി.ബി.ഐ നോട്ടിസ് അയച്ചു. സരിത്തിന് കഴിഞ്ഞ ദിവസമാണ് നോട്ടിസ് അയച്ചത്. തിങ്കളാഴ്ച ഹാജരാകാനാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സ്വപ്നയെ വിളിച്ച് ചോദ്യം ചെയ്തിരുന്നു. ഇതൊരു മാനസിക പീഡനമാണെന്നു പറഞ്ഞ സ്വപ്‌ന ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമെതിരേ രംഗത്തുവന്നിരുന്നു. ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.
പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വപ്നാ സുരേഷ് നല്‍കിയ ഹരജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്. കേന്ദ്ര സുരക്ഷ നല്‍കാനാകില്ലെന്ന് ഇ.ഡി കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു. എന്നാല്‍, തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് സ്വപ്ന ആവര്‍ത്തിക്കുന്നത്.
ഇതിനിടെ സംസ്ഥാന പൊലിസ് രജിസ്റ്റര്‍ ചെയ്ത ഗൂഡാലോചനാക്കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹരജി ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."