ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഇന്ന് ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: പാര്‍ട്ടി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇന്ന് ഡല്‍ഹിയിലെത്തും. പുന:സംഘടനയും സംഘടനാ തിരഞ്ഞെടുപ്പും ഒരുമിച്ച് വേണ്ടെന്ന അഭിപ്രായമാണ് ഇരുനേതാക്കള്‍ക്കും. എന്നാല്‍, ഇത് ഹൈക്കമാന്‍ഡ് അംഗീകരിച്ചേക്കില്ല.
പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് അവസാനിപ്പിച്ചില്ലെങ്കില്‍ തലമുറമാറ്റം അടക്കമുള്ള കാര്യങ്ങള്‍ ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുണ്ടെന്ന സൂചനയാണ് കേന്ദ്രനേതൃത്വം നല്‍കുന്നത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് മുന്നണി വിട്ടുപോവാനും ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ ഘടകകക്ഷകളുടെ വിമര്‍ശനവും ചര്‍ച്ചയില്‍ വരും. അതിനാല്‍ ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് നല്‍കും. പുനസംഘടന വേണമെന്ന കാര്യത്തില്‍ മാറ്റമുണ്ടാകില്ല. മുതിര്‍ന്ന നേതാക്കള്‍ക്കും യുവാക്കള്‍ക്കും പ്രാതിനിധ്യമുള്ള പുതിയ രാഷ്ട്രീയകാര്യ സമിതി ഇതിനായി നിലവില്‍ വരും.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വി.എം സുധീരനെ മാറ്റണമെന്ന നിലപാടില്‍ എ, ഐ ഗ്രൂപ്പുകള്‍ക്കും ഒരേ നിലപാടാണ്. എന്നാല്‍, ഉടനെയൊന്നും ഈ ആവശ്യം ഹൈക്കമാന്‍ഡ് വഴങ്ങില്ല. പക്ഷേ, ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പൂര്‍ണമായും അവഗണിക്കാതെ തന്നെ ഐക്യം എന്ന നിലപാടില്‍ ഹൈക്കമാന്‍ജ് ഉറച്ച നിലപാടെടുക്കാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."