HOME
DETAILS

ഒമ്പത് കള്ളക്കടത്ത് ശ്രമങ്ങള്‍ തകര്‍ത്ത് ഷാര്‍ജ കസ്റ്റംസ്; 60 കിലോ മയക്കുമരുന്ന് പിടികൂടി

  
backup
May 29 2023 | 15:05 PM

sharjah-customs-seize-60kg-of-drugs-after-thwarting-nine-smuggling-attempts

ഖാലിദ് തുറമുഖത്ത് 14,000ത്തിലധികം നിയമ വിരുദ്ധമായ വേദന സംഹാരികള്‍ ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കള്‍ കണ്ടുകെട്ടി.

ഷാര്‍ജ: ഷാര്‍ജ കസ്റ്റംസ് ഒമ്പത് മയക്കുമരുന്ന് കടത്ത് ശ്രമങ്ങള്‍ പരാജയപ്പെടുത്തുകയും ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങള്‍ക്കിടെ 60 കിലോയിലധികം മയക്കുമരുന്ന് പിടികൂടുകയും ചെയ്തു.
ഷാര്‍ജയിലെ ഖാലിദ് തുറമുഖത്ത് നിന്ന് 60.22 കിലോ ഗ്രാം മയക്കുമരുന്നും 14,378 നിയമ വിരുദ്ധ വേദന സംഹാരികളും ഉദ്യോഗസ്ഥര്‍ കണ്ടു കെട്ടി.
ശീതീകരിച്ച പാത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചതുള്‍പ്പെടെ വിവിധ മാര്‍ഗങ്ങളിലൂടെയാണ് നിരോധിത വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചതെന്ന് ഷാര്‍ജ പോര്‍ട്ട് കസ്റ്റംസ് ആന്‍ഡ് ഫ്രീ സോണ്‍ അഥോറിറ്റി അറിയിച്ചു.
ജീവനക്കാരുടെ തുടര്‍ച്ചയായ പരിശീലനവും അത്യാധുനിക സാങ്കേതിക വിദ്യകളുടെയും ഉപകരണങ്ങളുടെയും ഉപയോഗവും കള്ളക്കടത്ത് ശ്രമങ്ങള്‍ തടയാനുള്ള ശ്രമങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചതായി ഖാലിദ് പോര്‍ട്ട് കസ്റ്റംസ് സെന്റര്‍ ഡയറക്ടര്‍ സാലം അല്‍ സൂമൂര്‍ പറഞ്ഞു.
''ഇത് ജോലി മെച്ചപ്പെടുത്തുകയും ഷാര്‍ജയിലെ പോര്‍ട്ട് പോയിന്റുകളിലുടനീളം യാത്രക്കാരുടെയും ചരക്കുകളുടെയും സുഗമമായ ഒഴുക്ക് ഉറപ്പാക്കുകയും ചെയ്യുന്നു'' -അദ്ദേഹം പറഞ്ഞു. ശീതീകരിച്ച ഭക്ഷണം, കാര്‍ഷിക ഉല്‍പന്നങ്ങള്‍, മൃഗങ്ങള്‍, വാഹനങ്ങള്‍, ഹെവി ഉപകരണങ്ങള്‍, ഉണങ്ങിയ വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന കാര്‍ഗോ ഖാലിദ് തുറമുഖത്തെ ഇന്‍സ്‌പെക്ടര്‍മാര്‍ സ്ഥിരമായി കൈകാര്യം ചെയ്യാറുണ്ട്.
ഇതാദ്യമായല്ല ഷാര്‍ജയില്‍ വന്‍ മയക്കുമരുന്ന് കയറ്റുമതി പിടികൂടുന്നത്. മയക്കുമരുന്ന് വിതരണം ചെയ്യാന്‍ ഡെലിവറി ഡ്രൈവര്‍മാരെ ഉപയോഗിച്ചുവെന്നാരോപിച്ച് ഈ മാസം ആദ്യം ഷാര്‍ജ പൊലീസ് ഒരു ക്രിമിനല്‍ സംഘത്തെ പിടികൂടിയിരുന്നു.
എമിറേറ്റുകളിലുടനീളമുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെ പിന്തുണയോടെ നടത്തിയ ഓപറേഷനില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഏഴ് ഏഷ്യന്‍ പൗരന്മാരെ ആന്റി നാര്‍കോട്ടിക് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘത്തെ നിരീക്ഷണത്തിലാക്കിയെങ്കിലും ഡെലിവറി റൈഡര്‍മാര്‍ക്ക് അവര്‍ കൊണ്ടുപോകുന്ന സാധനങ്ങളെ കുറിച്ച് എന്തെങ്കിലും അറിവുണ്ടാവാന്‍ സാധ്യതയില്ലെന്ന് പറഞ്ഞു.അബുദാബിയില്‍ 'ഡ്രൈഡ് ആപ്രികോട്ട്' എന്ന് ലേബല്‍ ചെയ്ത പെട്ടികളില്‍ 2.25 ദശലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
മയക്കുമരുന്നുകളില്‍ ചിലത് യുഎഇയില്‍ വിറ്റ് ബാക്കിയുള്ളവ അയല്‍ രാജ്യത്തേക്ക് കൊണ്ടു പോകാനായിരുന്നു കള്ളക്കടത്തുകാരുടെ പദ്ധതിയെന്ന് അബുദാബി പൊലീസ് പറഞ്ഞു.
രാജ്യത്തുടനീളമുള്ള അധികൃതരുമായുള്ള സമഗ്രമായ ആസൂത്രണത്തിനും സഹകരണത്തിനും പൊലീസ് ഓപറേഷന്‍സ് വിഭാഗം നന്ദി പറഞ്ഞു.
മയക്കുമരുന്ന് കടത്താനുള്ള പദ്ധതിയെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് മൂന്ന് പേരുടെ നീക്കങ്ങള്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു. ഇവരെ അറസ്റ്റ് ചെയ്യുകയും അയല്‍ എമിറേറ്റിലെ മൂന്ന് വ്യത്യസ്ത അപാര്‍ട്ട്‌മെന്റുകളില്‍ ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടു കെട്ടുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  17 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  17 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  17 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  17 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  17 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  17 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  17 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  17 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  17 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  17 days ago