നിങ്ങളുടെ പെട്രോള്‍/ ഡീസല്‍ കാറുകള്‍ ഇലക്ട്രിക്കാക്കി മാറ്റണോ?
can we-make-petrol-and-diesel-cars-electric?
വമ്പന്‍ കാര്‍ നിര്‍മാണ കമ്പനികളെല്ലാം ഇലക്ട്രിക് കാര്‍ രംഗത്തേക്ക് കടന്നിരിക്കുകയാണ്. ഭാവി വാഹനങ്ങളെല്ലാം വൈദ്യുതി ഉപയോഗിച്ചാവും പ്രവര്‍ത്തിക്കുകയെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ എല്ലാവരും ഇലക്ട്രിക് വാഹനത്തിലേക്ക് ചേക്കേറുന്നത് പെട്ടന്നാവുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഒരു ഇലക്ട്രിക് കാറെടുത്താന്‍ നന്നാവുമെന്ന് ചിന്തിക്കുന്നവര്‍ കുറവല്ല. പക്ഷേ വിലയാണ് പ്രശ്‌നം.
മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഭരണകൂടങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡിയും മറ്റ് ഇളവുകളും നല്‍കുന്നുണ്ടെങ്കിലും സാധാരണക്കാരന് നല്ലൊരു ഇലക്ട്രിക് കാറ് വാങ്ങുകയെന്നത് ബാലികേറാമലയാണ്. ഇങ്ങനെ പണത്തെക്കുറിച്ച് ചിന്തിച്ച് വ്യാകുലപ്പെടുന്നവര്‍ക്ക് ഒരു ചെറിയ സന്തോഷവാര്‍ത്ത പറയട്ടെ. നിങ്ങളുടെ പെട്രോള്‍, ഡീസല്‍ കാറുകള്‍ ഇലക്ട്രിക് ആക്കാം. ഇതിന്റെ വസ്തുതകള്‍ എന്താണെന്ന് നോക്കാം.
ഇലക്ട്രിക് കിറ്റ്
നാലോ അഞ്ചോ ലക്ഷം മുടക്കിയാല്‍ വാഹനങ്ങള്‍ ഇലക്ട്രിക് കിറ്റ് ഉപയോഗിച്ച് ഇലക്ട്രിക് ആക്കി മാറ്റി നല്‍കുന്ന ഒത്തിരി കമ്പനികള്‍ ഇപ്പോഴുണ്ട്. ഇലക്ട്രിക്കാക്കുമ്പോള്‍ എല്ലാ മെക്കാനിക്കല്‍ ഭാഗങ്ങളും മാറ്റിനല്‍കും. ഇന്ധനടാങ്ക്, എഞ്ചിന്‍, എഞ്ചിനിലേക്ക് പവര്‍ എത്തിക്കുന്ന കേബിള്‍ എന്നിവയ്ക്ക് പകരം ഇലക്ട്രിക് ഉപയോഗത്തിനുള്ള റോളര്‍, കണ്‍ട്രോളര്‍, മോട്ടോര്‍, ബാറ്ററി, ബാറ്ററി ചാര്‍ജര്‍ എന്നിവ സ്ഥാപിക്കും.
ഇന്ധനത്തില്‍ ഉപയോഗിക്കുന്ന കാറുകളെ ഇലക്ട്രിക് ആക്കി മാറ്റുന്നതിലൂടെ ഇവ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. വീട്ടിലെ സാധാരണ ചാര്‍ജിങ് പോര്‍ട്ട് ഉപയോഗിച്ചുകൊണ്ട് തന്നെ ചാര്‍ജ് ചെയ്യാം എന്നത് മറ്റൊരു പ്രത്യേകതയാണ്.
അതേസമയം, സി.എം.വി.ആര്‍( സെന്‍്ട്രല്‍ മോട്ടര്‍ വെഹിക്കിള്‍ റൂള്‍സ്) പ്രകാരം 1990 ജനുവരി 1 ന് ശേഷം നിര്‍മിക്കപ്പെട്ടതും അപകടകരമായ വസ്തുക്കള്‍ കൊണ്ടുപോകാന്‍ പെര്‍മിറ്റില്ലാത്തതുമായ വാഹനങ്ങള്‍ മാത്രമോ ഒരു അപ്രൂവല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച കിറ്റ് ഉപയോഗിച്ച് പരിവര്‍ത്തനം ചെയ്യാന്‍ അനുവാദമുള്ളൂ.. സെഡാന്‍,കോംപ്ക്ട്, കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍, ഹൈ പെര്‍ഫോമന്‍സ് വാഹനങ്ങള്‍ എന്നിങ്ങനെ എല്ലാ രീതിയിലുള്ള വാഹനങ്ങളിലും ഇലക്ട്രിക് കിറ്റുകള്‍ ഉപയോഗിക്കാവുന്നതാണ്.
2021 ല്‍ ഡല്‍ഹി ഗവണ്‍മെന്റ് ഇറക്കിയ വിജ്ഞാപനമാണ് വൈദ്യുതവാഹനങ്ങളുടെ പ്രചാരം പ്രോത്സാഹിപ്പിക്കാന്‍ കാരണമായത്. പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം ഡല്‍ഹിയില്‍ അനുവദനീയമല്ല. എന്നാല്‍ ഈ വാഹനങ്ങള്‍ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാക്കി മാറ്റിയാല്‍ തുടര്‍ന്നും ഉപയോഗിക്കാമെന്ന് പറഞ്ഞിരുന്നു. ഇതോടെയാണ് ഇത്തരമൊരു സാധ്യത ആലോചിച്ചുതുടങ്ങിയത്.
can we-make-petrol-and-diesel-cars-electric?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."