HOME
DETAILS
MAL
പാലക്കാട് ജില്ലയിലെ കണ്ണാടി ഗ്രാമപഞ്ചായത്ത് നാളെ മുതല്‍ അടച്ചിടും
backup
June 27 2021 | 13:06 PM
പാലക്കാട്: ഡെല്‍റ്റ പ്ലസ് വൈറസിന്റെ വകഭേദം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ കണ്ണാടി ഗ്രാമപഞ്ചായത്ത് നാളെ മുതല്‍ ഏഴ് ദിവസത്തേക്ക് അടച്ചിടും. ജില്ലയില്‍ പറളി, പിരായിരി പഞ്ചായത്തുകളില്‍ ഡെല്‍റ്റ പ്ലസ് വൈറസ് വ്യാപനം കണ്ടെത്തിയിരുന്നു. ഇതിന്റെ ഉറവിടം കണ്ണാടി സ്വദേശിയില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചതോടെയാണ് പഞ്ചായത്ത് അടച്ചിടാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
തിങ്കളാഴ്ച മുതല്‍ ഏഴുദിവസത്തേക്കാണ് അടച്ചിടല്‍. അവശ്യ സര്‍വീസുകള്‍ക്കടക്കം നിയന്ത്രണമുണ്ട്. കടകള്‍ ഉച്ചവരെ പ്രവര്‍ത്തിക്കാനാണ് അനുമതി. ഹോട്ടലുകള്‍ രാവിലെ ഏഴര മുതല്‍ വൈകിട്ട് ഏഴര വരെ തുറക്കും. പാഴ്സല്‍ സര്‍വീസ് മാത്രമേ ഉണ്ടാകൂ. പൊലീസിനും സെക്ടറല്‍ മജിസ്ട്രേറ്റിനും നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."