HOME
DETAILS

ആദര്‍ശ വിശുദ്ധിയുടെ ധന്യതയില്‍ സാരഥി സംഗമം

  
backup
June 01 2023 | 04:06 AM

chariot-confluence-in-the-bliss-of-ideal-purity

ആദര്‍ശ വിശുദ്ധിയുടെ ധന്യതയില്‍ സാരഥി സംഗമം

എരുമപ്പെട്ടി (തൃശൂര്‍): ആദര്‍ശവും ആത്മീയതയും സമ്മേളിച്ച പണ്ഡിതരുടെ ആത്മാര്‍ഥ പ്രവര്‍ത്തനമാണ് സമസ്തയുടെ വളര്‍ച്ചയ്ക്ക് നിദാനമായതെന്നും അവരുടെ ലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കാന്‍ സമസ്തയ്ക്കു കഴിയില്ലെന്നും പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍. സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ പന്നിത്തടം ടെല്‍കോണ്‍ ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിലെ എം.കെ.എം കുഞ്ഞിമുഹമ്മദ് മുസ് ലിയാര്‍ നഗറില്‍ സംഘടിപ്പിച്ച സംസ്ഥാന സാരഥി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്തയുടെ നന്മയുള്ള പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹം അംഗീകരിച്ചിട്ടുള്ളതാണ്. കേരളത്തിനകത്ത് മാത്രമല്ല, രാജ്യത്തിന് പുറത്തും സമസ്തയുടെ വളര്‍ച്ചയും പ്രവര്‍ത്തനവും ശ്രദ്ധേയമാണ്. വിശുദ്ധമായ അറിവുകള്‍ ഉള്‍ക്കൊണ്ട് ഹൃദയത്തില്‍ നിന്നുള്ള പ്രേരണയിലാകണം സമസ്തയുടെയും പോഷക സംഘടനകളുടെയും സാരഥികളുടെയും പ്രവര്‍ത്തനങ്ങള്‍. സമസ്തയുടെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നും ഭൗതികവാദങ്ങള്‍ അമിതമായി കയറിക്കൂടുന്നത് ലോകത്തിന്റെ നാശത്തിനിടയാക്കുമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.

സമസ്ത സ്ഥാപിതലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കില്ലെന്ന് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

സെന്‍ട്രല്‍ കൗണ്‍സിലിനു കീഴില്‍ അംഗീകാരം നേടിയിട്ടുള്ള 542 റെയ്ഞ്ച് കമ്മിറ്റികളുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍, ഐ.ടി കോഡിനേറ്റര്‍, മാനേജ് അസോസിയേഷന്‍ റെയ്ഞ്ച് സെക്രട്ടറി എന്നീ ആറുപേര്‍ വീതം 3000ത്തിലധികം പേര്‍ സാരഥി സംഗമത്തില്‍ പങ്കെടുത്തു.
രാവിലെ ഒമ്പന് സ്വാഗതസംഘം പ്രസിഡന്റ് സിംല ഹസന്‍ പതാക ഉയര്‍ത്തി. സ്വാലിഹ് അന്‍വരി ചേകന്നൂര്‍ മഖ്ബറ സിയാറത്തിന് നേതൃത്വം നല്‍കി. എസ്.കെ.ജെ.എം തൃശൂര്‍ ജില്ലാ പ്രസിഡന്റ് പി.ടി കുഞ്ഞുമുഹമ്മദ് മുസ് ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. എസ്.കെ.ജെ.എം.സി.സി ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി സ്വാഗതം പറഞ്ഞു. എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷനായി. പി.ടി ശംസുദ്ദീന്‍ മുസ് ലിയാര്‍ ഓമാനൂരിന് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ മാതൃകാ മുഅല്ലിം അവാര്‍ഡ് സമര്‍പ്പിച്ചു. എസ്.കെ.ഐ.എം.വി.ബി ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാര്‍ അനുഗ്രഹഭാഷണം നടത്തി.

'സമസ്തയും ആനുകാലിക വിഷയങ്ങളും' അബ്ദുസ്സമദ് പൂക്കോട്ടൂരും 'ദഅവത്ത്; സാധ്യതയും ബാധ്യതയും' അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും അവതരിപ്പിച്ചു. എസ്.കെ.ജെ.എം.സി.സി സെക്രട്ടറി എം. അബ്ദുറഹ്മാന്‍ മുസ് ലിയാര്‍ കൊടക് പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എസ്.കെ.എം.എം.എ വര്‍ക്കിങ് പ്രസിഡന്റ് അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം സംസാരിച്ചു.

ഡോ. സി.കെ കുഞ്ഞിതങ്ങള്‍, ബശീര്‍ ഫൈസി ദേശമംഗലം, സുലൈമാന്‍ ദാരിമി ഏലംകുളം, സുലൈമാന്‍ അന്‍വരി കരുപടന്ന, വി. മൊയ്തീന്‍കുട്ടി മുസ് ലിയാര്‍, എ.വി അബൂബക്കര്‍ ഖാസിമി, അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്‍, ശഹീര്‍ ദേശമംഗലം, ഷാഹിദ് കോയ തങ്ങള്‍, പി.പി മുസ്തഫ മൗലവി, മുനവ്വിര്‍ ഫൈറൂസ് ഹുദവി, ബശീര്‍ കല്ലേപ്പാടം, അബ്ദുറഊഫ് ഗുരുവായൂര്‍ സംബന്ധിച്ചു. എസ്.കെ.ജെ.എം തൃശൂര്‍ ജില്ലാ സെക്രട്ടറി ഇല്യാസ് ഫൈസി തൃശൂര്‍ നന്ദി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  a month ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  a month ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  a month ago
No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago