കുട്ടികളെ നിയമപരമായ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് ഖത്തർ; രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
ദോഹ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കാൻ അനുവദിക്കുന്ന രക്ഷിതാക്കൾക്കെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം. കുട്ടികളെ വാഹനമോടിക്കാൻ അനുവദിച്ചാൽ നിയമലംഘനത്തിന് കടുത്ത പിഴ തന്നെ അടക്കേണ്ടി വരും. ഇതിന് പുറമെ കുട്ടിയെ നിയമപരമായ ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്യും.
“നിങ്ങളുടെ കുട്ടി നടത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ നൽകാനുള്ള സാമ്പത്തിക ഉത്തരവാദിത്വം നിങ്ങൾക്കായിരിക്കും. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ നിങ്ങളുടെ കുട്ടിയെ നിയമപരമായ ചോദ്യം ചെയ്യലിന് വിധേയമാക്കും" - ജുവനൈൽ പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ബോധവൽക്കരണ, വിദ്യാഭ്യാസ വകുപ്പ് ഓഫീസർ മിതേബ് അലി അൽ ഖഹ്താനി പറയുന്നു.
ഖത്തർ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മിതേബ് അലി അൽ ഖഹ്താനി രാജ്യത്തിന്റെ നിലപാട് അറിയിച്ചത്. പ്രായപൂർത്തിയാകാത്ത, ലൈസൻസില്ലാത്ത കുട്ടികളെ വാഹനം ഓടിക്കാൻ അനുവദിക്കുന്ന രക്ഷിതാക്കളുടെ രീതി നിയമവിരുദ്ധമാണെന്ന് അദ്ദേഹം ആവർത്തിച്ചു. കുട്ടികൾക്ക് നിയമങ്ങളെ കുറിച്ച് അറിവുണ്ടാകില്ലെന്നും അതിനാൽ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."