HOME
DETAILS
MAL
വളപട്ടണം ഐഎസ് കേസില്‍ പ്രതികള്‍ക്ക് 7 വര്‍ഷം തടവ്
backup
July 15 2022 | 12:07 PM
കണ്ണൂര്‍: വളപട്ടണം ഐ.എസ്. കേസില്‍ മൂന്ന് പ്രതികള്‍ക്കും തടവ് ശിക്ഷയും പിഴയും. കൊച്ചി എന്‍.എ.എ പ്രത്യേക കോടതിയുടെതാണ് വിധി. മുണ്ടേരി സ്വദേശി മിഥിലാജ്, ചിറക്കര യു.കെ. ഹംസ എന്നിവര്‍ക്ക് ഏഴ് വര്‍ഷം തടവും 50000 രൂപ പിഴയും വളപട്ടണം സ്വദേശി അബ്ദുല്‍ റസാഖിന് ആറ് വര്‍ഷം തടവുശിക്ഷയും 30000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 പേര് തീവ്രവാദ പ്രവര്‍ത്തനത്തിനായി ഐഎസില്‍ ചേര്‍ന്നെന്നായിരുന്നു പ്രോസിക്യൂഷന് കേസ്.കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച്ച കോടതി കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."