HOME
DETAILS
MAL
കെ.കെ രമയ്ക്കെതിരെ എം.എം മണിയുടെ പരാമര്‍ശം; അഭിപ്രായം പറയേണ്ടത് നിയമസഭാ സ്പീക്കറാണെന്ന് കോടിയേരി
backup
July 15 2022 | 13:07 PM
തിരുവനന്തപുരം: എം.എം മണിയുടെ കെ.കെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ അഭിപ്രായം പറയേണ്ടത് നിയമസഭാ സ്പീക്കറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നിലവിലെ ചട്ടപ്രകാരം അത് അണ്‍പാര്‍ലമെന്ററി അല്ല.
അക്കാര്യം സ്പീക്കര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു. എ.കെ.ജി സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.നിയമസഭയ്ക്കകത്ത് നടന്ന കാര്യമായതിനാല്‍ അത് സ്പീക്കറാണ് പറയേണ്ടത്. അവിടെ പറഞ്ഞ കാര്യം അവിടത്തന്നെ അവസാനിപ്പിക്കേണ്ടതാണെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല.
മണിയുടെ പ്രസംഗശൈലിയില്‍ വന്നതാകും പരാമര്‍ശം. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സി.പി.എമ്മിനും ഇടതുമുന്നണിക്കും പങ്കില്ലെന്ന് വ്യക്തമാക്കാനായിരുന്നു മണിയുടെ പരാമര്‍ശമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."