HOME
DETAILS

പുസ്തക ചര്‍ച്ചയുടെ അരങ്ങുണര്‍ത്തി കുരുന്നുകളുടെ വിസ്മയ പ്രകടനം

  
backup
August 23, 2016 | 6:24 PM

%e0%b4%aa%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%95-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99


മണ്ണഞ്ചേരി : സാഹിത്യഗ്രന്ഥങ്ങള്‍ മനപാഠമാക്കിയ ചര്‍ച്ചകളിലൂടെ അരങ്ങുണര്‍ത്തി കുരുന്നുകളുടെ വിസ്മയപ്രകടനം. ആര്യാട് ഗ്രാമപഞ്ചായത്തിലെ പൊതുവിദ്യാലയമായ വി.വി.എസ്.ഡി.എല്‍.പി സ്‌കൂളാണ് സാഹിത്യചര്‍ച്ചയുടെ വേദിയൊരുക്കുന്നത്.
ഒരു അദ്ധ്യായനവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പുസ്തകചര്‍ച്ചയാണ് ഇവര്‍ ലക്ഷ്യംവയ്ക്കുന്നത്. പത്തുസാഹിത്യകാരുടെ ഗ്രന്ഥങ്ങള്‍ തെരഞ്ഞെടുത്താണ് കുട്ടികളുടെ സാഹിത്യ അഭിരുചിക്ക് വളമേകാന്‍ സ്‌കൂള്‍ അധികൃതരുടെ ശ്രമം നടത്തുന്നത്. രണ്ട് പുസ്തകചര്‍ച്ചകള്‍ ഇവര്‍ നടത്തികഴിഞ്ഞു. ചുനക്കര ജനാര്‍ദ്ധനന്‍നായര്‍,യുവ എഴുത്തുകാരി ആദില കബീര്‍ എന്നിവരുടെ സൃഷ്ടികളാണ് കുട്ടി സാഹിത്യ അഭിരുചിക്കാര്‍ തലനാരിഴകീറി ചര്‍ച്ചചെയ്തത്. ചുനക്കരയുടെ ഭാഷാഭോഷിണിയിലെ സൃഷ്ടികളാണ് സാഹിത്യകാരന്റെ കണ്‍മുന്നില്‍ വച്ചുതന്നെ കുട്ടികള്‍ വിശകലനംചെയ്തത്. ചര്‍ച്ചയില്‍ പങ്കെടുത്ത ചിലരെ കെട്ടിപുണര്‍ന്നാണ് ചുനക്കര മടങ്ങിയത്. തുടര്‍ന്ന് ഈ മാസം ആദില കബീറിന്റെ അമ്മാള്‍,ശലഭമഴ എന്നീ കവിതാസമാഹാരവും പഠിച്ച് കുട്ടികള്‍ മനസുതുറന്നു.
വരുംദിവസങ്ങളിലും വ്യത്യസ്തങ്ങളായി പുസ്തകങ്ങള്‍ ചര്‍ച്ചാവേദിയില്‍ സൃഷ്ടാവിന്റെ കണ്‍മുന്നില്‍ കുട്ടിപട്ടാളം കീറിമുറിക്കും.
എഴുത്തുകാര്‍ക്കൊപ്പം എട്ടുമണിക്കൂര്‍ എന്നാണ് സാഹിത്യചര്‍ച്ചയ്ക്ക് നാമകരണം ചെയ്തിട്ടുള്ളത്.ഇക്കൊല്ലത്തെ ചര്‍ച്ചയുടെ സമാപനം പ്രഫ.എം.കെ.സാനുവിന്റെ സാന്നിദ്ധ്യത്തില്‍ നടത്താനാണ് സംഘാടകര്‍ ഉദ്ദ്യേശിക്കുന്നത്.ഈ സ്‌കൂളിലെ കുട്ടികളുടെ മലയാളഭാഷാ മികവ് മനസിലാക്കി കുഞ്ഞുണ്ണിമാഷ് സാഹിത്യ പുരസ്‌ക്കാരം ഇത്തവണ ലഭിച്ചിട്ടുണ്ട്.
സംസ്ഥാനതലത്തില്‍ പരിശോധനനടത്തിയ തൃശൂര്‍ വേദികയാണ് പുരസ്‌ക്കാരത്തിനായി വി.വി.എസ്.ഡി.എല്‍.പി.സ്‌കൂളിനെ തെരഞ്ഞടുത്തത്.കൂടാതെ കേരളത്തിന്റെ തനതായ പത്തുകലകളെ പ്രോല്‍സാഹിപ്പിക്കുന്ന ബൃഹത്പരിപാടിയും ഇവിടെ നടന്നുവരുന്നു.









Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണം വരെ ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡാണ്; ആരാധകരുടെ ഹൃദയം തൊട്ട് കാസെമിറോയുടെ വിടവാങ്ങൽ പ്രസംഗം

Football
  •  a day ago
No Image

തിരിച്ചുകയറാനാകാതെ രൂപ; കുവൈത്ത് ദിനാര്‍ 300ന് അരികില്‍, ഖത്തര്‍ റിയാല്‍ 25 രൂപ കടന്നു; പ്രവാസികള്‍ക്ക് ശമ്പള വര്‍ധനവിന് തുല്യം | Indian Rupee Value

Kuwait
  •  a day ago
No Image

പോക്സോ കേസ് പ്രതി പൊലിസ് കസ്റ്റഡിയിൽ തൂങ്ങിമരിച്ച നിലയിൽ; 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

crime
  •  a day ago
No Image

ജയിലില്‍ കഴിയുന്ന എം.കെ ഫൈസി വീണ്ടും എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ്

National
  •  a day ago
No Image

പ്രധാനമന്ത്രി തലസ്ഥാനത്ത്; നാല് ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

Kerala
  •  a day ago
No Image

'അവന്‍ വെറുമൊരു കുഞ്ഞാണ്' കുടിയേറ്റ നടപടിയുടെ പേരില്‍ അഞ്ച് വയസ്സുകാരനെ ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലാക്കിയ സംഭവത്തില്‍ ട്രംപിനെതിരെ വ്യാപക പ്രതിഷേധം

International
  •  a day ago
No Image

തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മേയറില്ല; സുരക്ഷാ കാരണത്താലെന്ന് വിശദീകരണം

Kerala
  •  a day ago
No Image

കുടുംബവഴക്ക്; അധ്യാപികയായ മരുമകളെ വടിവാൾ കൊണ്ട് വെട്ടി; 75-കാരൻ എലിവിഷം കഴിച്ച് ജീവനൊടുക്കി

crime
  •  a day ago
No Image

തുടർച്ചയായ 4 ദിവസങ്ങളിൽ ബാങ്കില്ല; അത്യാവശ്യ ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും

Kerala
  •  a day ago
No Image

ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം ഇറാനില്‍ ഒരു 'ജെന്‍സി' വിപ്ലവം സാധ്യമല്ല; യു.എസ് പിന്തുണയുണ്ടായിട്ടും അട്ടിമറി ശ്രമം വിജയിക്കാത്തതിന് കാരണളുണ്ട്

International
  •  a day ago