HOME
DETAILS

മലബാറിലെ വിദ്യാഭ്യാസ അവസരങ്ങളുടെ അപര്യാപ്തത; ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി സമസ്ത എംപ്ലോയീസ് അസോസിയേഷന്‍

  
backup
June 05 2023 | 10:06 AM

samsata-employees-assosiation-letter-to-cm-pinarayi

മുഖ്യമന്ത്രിക്ക് കത്ത് നല്‍കി സമസ്ത എംപ്ലോയീസ് അസോസിയേഷന്‍

കോഴിക്കോട്: മലബാറിലെ വിദ്യാഭ്യാസ അവസരങ്ങളുടെ അപര്യാപ്തതയ്ക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി സമസ്ത എംപ്ലോയീസ് അസോസിയേഷന്‍. വിദ്യാഭ്യാസ അവസരങ്ങളുടെ കാര്യത്തില്‍ മലബാറിനോടുള്ള അവഗണന പതിറ്റാണ്ടുകളായി തുടരുകയാണെന്നും പല കാരണങ്ങളാല്‍ വിദ്യാഭ്യാസ ഉദ്യോഗരംഗങ്ങളില്‍ വളരെ പിന്നിലായിപ്പോയ മുസ്‌ലിംകളുള്‍പെടെയുള്ള പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ ഭൂരിഭാഗമുള്ള മലബാറിനോട് കരുണയോടെയുള്ള ഒരു സമീപനം സര്‍ക്കാരില്‍ നിന്ന് ഉണ്ടാവേണ്ടതുണ്ടെന്നും കത്തില്‍ പറയുന്നു.

ഓരോ വര്‍ഷവും വിദ്യാഭ്യാസ അവസരങ്ങള്‍ക്ക് വേണ്ടി മുറവിളി നടത്തുന്നതിന് പകരം ശാശ്വതമായൊരു പരിഹാരമാണ് വേണ്ടത്. ഹയര്‍ സെക്കന്ററി ഉള്‍പെടെ ഉപരിപഠനത്തിലെ അപര്യാപ്തത പരിഹരിക്കുന്നതിന് മലബാറിന് ഒരു പ്രത്യേക വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

കത്തിന്റെ പൂര്‍ണരൂപം:

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ സമക്ഷത്തിങ്കലേക്ക്,

സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമായുടെ കീഴ്ഘടകമായ സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ (SEA) സംസ്ഥാന കമ്മറ്റി സമര്‍പ്പിക്കുന്നത്.

വിക്ഷയം: മലബാറിലെ വിദ്യാഭ്യാസ അവസരങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നത് സംബന്ധിച്ച് .

സര്‍,

വിദ്യാഭ്യാസ അവസ രങ്ങളുടെ കാര്യത്തില്‍ മലബാറിനോടുള്ള അവഗണന പതിറ്റാണ്ടുകളായി തുടരുകയാണ്. ഇക്കാര്യത്തില്‍ വടക്കന്‍ കേരളവും തെക്കന്‍ കേരളവും തമ്മില്‍ വലിയ അന്തരമുണ്ട്. കേരളപ്പിറവി മുതല്‍ തുടര്‍ന്നു വരുന്ന ഈ അവഗണന അതി ഭീകരമാം വിധം വര്‍ധിച്ചു വരികയാണ്. പല കാരണങ്ങളാല്‍ വിദ്യാഭ്യാസ ഉദ്യോഗരംഗങ്ങളില്‍ വളരെ പിന്നിലായിപ്പോയ മുസ്ലിംകളുള്‍പെടെയുള്ള പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ ഭൂരിഭാഗമുള്ള മലബാ
റിനോട് കരുണയോടെയുള്ള ഒരു സമീപനം സര്‍ക്കാരില്‍ നിന്ന് ഉണ്ടാവേണ്ടതുണ്ട്. പുതിയ അധ്യയനവര്‍ഷത്തിലും പ്ലസ് വണ്‍, പ്ലസ് ടു സീറ്റുകളുടെയും ബാച്ചുകളുടെയും കുറവ് അതീവ ഗൗരവത്തോടെ അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തുന്നു. ഓരോ വര്‍ഷവും വിദ്യാഭ്യാസ അവസരങ്ങള്‍ക്ക് വേണ്ടി മുറവിളി നടത്തുന്നതിന് പകരം ശാശ്വതമായൊരു പരിഹാരമാണ് വേണ്ടത്. ഇവ്വിഷയകമായി ഒരു മലബാര്‍ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും താഴെ പറയുന്ന ആവശ്യങ്ങള്‍ പരിഗണിച്ച് നടപ്പിലാക്കണമെന്നും വിനയ പുരസ സരം അപേക്ഷിക്കുന്നു.

1.ഓരോ ജില്ലയിലെയും വിദ്യാര്‍ത്ഥികളുടെ കണക്കെടുപ്പ് നടത്തി ആനുപാതികമായി ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ അനുവദിക്കുക.

  1. നിലവിലുള്ള ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ ആവശ്യമായ ബാച്ചുകള്‍ അനുവദിക്കുക.
  2. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍ പരിശോധിക്കുകയും ശരാശരി 25 ല്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമുള്ള ബാച്ചുകള്‍ നിര്‍ത്തലാക്കി ഹയര്‍ സെര്‍ക്കന്ററി അപേക്ഷകള്‍ കൂടതലുള്ള പ്രദേശങ്ങള്‍ക്ക് ഈ ബാച്ചുകള്‍ നല്‍കുകയും ചെയ്യുക. (സര്‍ക്കാറിന് അധിക ബാധ്യത വരുന്നില്ല)
  3. അധ്യയന വര്‍ഷാരംഭം തുടങ്ങിയതിന് ശേഷം ഹയര്‍ സെക്കന്ററി അഡ്മിഷന്‍ സമയത്ത് സീറ്റുകളും ബാച്ചുകളും വര്‍ദ്ധിപ്പിക്കുന്നതിന് പകരം SSLC പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണം സര്‍ക്കാരില്‍ ഫൈനല്‍ ചെയ്യുന്ന മുറക്ക് തന്നെ ഉപരിപഠന സീറ്റുകളുടെ എണ്ണം തിട്ടപ്പെടുത്തുകയും SSLC പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവനും പഠിക്കാന്‍ സൗകര്യമുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യുക.
  4. ഹയര്‍ സെക്കന്ററി ഉള്‍പെടെ ഉപരിപഠനത്തിലെ അപര്യാപ്തത പരിഹരിക്കുന്നതിന് മലബാറിന് ഒരു പ്രത്യേക വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കുക.

SEA സംസ്ഥാന കമ്മറ്റിക്കു വേണ്ടി ,

മുസ്തഫ മുണ്ടുപാറ
(പ്രസിഡണ്ട് )

ഡോ.ബഷീര്‍ പനങ്ങാങ്ങര (ജ.സെക്രട്ടറി )



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്റര്‍നാഷനല്‍ എയര്‍ഷോ 2024; ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളെത്തി

bahrain
  •  a month ago
No Image

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala
  •  a month ago
No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഈ മാസം 20ന് 

Kerala
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; ഈ മാസം 20ന് വോട്ടെടുപ്പ് 

Kerala
  •  a month ago
No Image

ഇറാനില്‍ വീണ്ടും ഭൂചലനം, ആണവ പരീക്ഷണം നടന്നെന്ന് അഭ്യൂഹം

International
  •  a month ago
No Image

ഇരട്ട ചക്രവാതച്ചുഴി:  ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത- ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago