കാക്കാഴം സ്കൂളില്‍ മലയാളത്തിന്റെ മധുരം നുകര്‍ന്ന് ബീഹാര്‍ കുരുന്നുകള്‍
അമ്പലപ്പുഴ: മലയാള അക്ഷരങ്ങളുടെ മധുരം നുകര്‍ന്ന് ബീഹാര്‍ കുരുന്നുകള്‍. ബീഹാര്‍ സ്വദേശികളായ മുഹമ്മദ് നിജാം- നസീമ ഖാത്തൂന് ദമ്പതികളുടെ മൂന്ന് മക്കളായ ശബ്നം (10),തമന്ന (7) , അര്മാന് ഖാന് (5) എന്നിവരാണ് കാക്കാഴം എസ്.എന്‍.വി റ്റി റ്റി ഐ സ്കൂളില്‍ പഠിക്കുന്നത്.
കെട്ടിടനിര്‍മ്മാണതൊഴിലാളിയായ മുഹമ്മദ് നിജാം രണ്ട് വര്‍ഷം മുമ്പാണ് കാക്കാഴത്ത് എത്തിയത്. ഇവിടെ വാടകക്ക് താമസിച്ചുവന്നിരുന്ന ഇദ്ദേഹം നാലുമാസം മുന്‍പ് ബീഹാറിലെ കുടുംബത്തേയും കാക്കാഴത്തെത്തിക്കുകയായിരുന്നു.
തുടര്‍ന്നാണ് മൂന്ന് മക്കളെയും തൊട്ടടുത്തുളള കാക്കാഴം എസ് എന്‍ വി റ്റി റ്റി ഐ സ്കൂളില്‍ പഠിക്കാന്‍ ചേര്‍ത്തത്. ശബ്നം നാലാം ക്ലാസിലും തമന്ന മൂന്നാം ക്ലാസിലും അര്മാന്ഖാന് യുകെജിയിലുമാണ് പഠിക്കുന്നത്. ബീഹാറില്‍ പഠിച്ചുകൊണ്ടിരുന്ന ഇവര്‍ മലയാളവും നന്നായി പഠിച്ചുതുടങ്ങിയിട്ടുണ്ടെന്ന് ഹെഡ്മിസ്ട്രസ് കെ വി ചാന്ദ്നി പറഞ്ഞു.അന്യസംസ്ഥാന കുട്ടികള്‍ക്ക് മികച്ച പഠന സൗകര്യമൊരുക്കുമെന്ന് പി.റ്റി.എ പ്രസിഡന്റ് നസീര്‍ പറഞ്ഞു. അന്യസംസ്ഥാനത്ത് നിന്ന് വിരുന്നെത്തിയ കുട്ടികളെ കൗതുകത്തോടെയാണ് നാട്ടുകാര്‍ നോക്കിക്കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."