കരീം ബെൻസിമ സഊദിയിലേക്ക് തന്നെ; സഊദി ലീഗിൽ ക്രിസ്റ്റിയാനോ റൊണാൾഡോ - ബെൻസിമ പോരിന് കളമൊരുങ്ങി
കരീം ബെൻസിമ സഊദിയിലേക്ക് തന്നെ
റിയാദ്: ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസിമ സഊദിയിലെ പ്രമുഖ ക്ലബ്ബായ അൽ ഇത്തിഹാദുമായി കരാർ ഒപ്പുവെച്ചു. റയലിന്റെ ക്യാപ്റ്റനായിരുന്ന ബെന്‍സീമ സഊദി ക്ലബ്ബുമായി രണ്ടുവർഷത്തേക്ക് 200 മില്യൺ യുറോയാക്കാണ് കരാർ ഉറപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സഊദിയുടെ 2030 ലോകകപ്പ് ബിഡിന്റെ അംബാസഡർ കൂടിയായിരിക്കും ബെൻസെമ. റയൽ വിട്ട താരം സഊദി ലീഗിലേക്ക് പോകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
പ്രശസ്ത കായിക മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോയാണ് സഊദിയിലെ അൽ ഇതിഹാദുമായി കരാർ ഒപ്പിട്ടത് ട്വീറ്റ് ചെയ്തത്. ബെൻസിമയ്ക്ക് മുന്നിൽ നേരത്തെ തന്നെ ക്ലബ്ബ് വമ്പൻ ഓഫർ വെച്ചിരുന്നു. ഒരു സീസണിൽ 200 ദശലക്ഷം യൂറോ, എകദേശം 882 കോടി രൂപയാണ് ക്ലബ്ബ് താരത്തിന് വാഗ്ദാനം ചെയ്തിരുന്നത്. സഊദി പ്രോ ലീഗിലെ ഇത്തവണത്തെ ചാമ്പ്യൻമാരാണ് അൽ ഇത്തിഹാദ്. ബെൻസിമ കൂടി ചേർന്നതോടെ സഊദി ലീഗിൽ ക്രിസ്റ്റിയാനോ റൊണാൾഡോ - ബെൻസിമ പോരിന് കളമൊരുങ്ങി. ലീഗിൽ അൽ നസ്റിന്റെ താരമാണ് ക്രിസ്റ്റ്യാനോ.
35-കാരനായ ബെൻസെമ ഈ സീസണിൽ റയൽ മാഡ്രിഡുമായി വിവിധ മത്സരങ്ങളിൽ 42 മത്സരങ്ങളിൽ പങ്കെടുക്കുകയും 30 ഗോളുകൾ നേടുകയും ടീമിന്റെ കിംഗ്സ് കപ്പിന്റെ കിരീടം നേടികൊടുക്കുകയും ചെയ്തിരുന്നു. ഗോൾഡൻ ബാലൺ ഡി ഓർ 2022 ജേതാവുകൂടിയായ ബെൻസിമ നീണ്ട 14 വർഷത്തിനുശേഷമാണ് റയൽ വിട്ടത്. 2009-ൽ ഒളിമ്പിക് ലിയോണിൽനിന്ന് റയലിലെത്തിയ ബെൻസിമ ക്ലബ്ബിനൊപ്പം അഞ്ച് ചാമ്പ്യൻസ് ലീഗും നാല് ലാലിഗ കിരീടങ്ങളും സ്വന്തമാക്കി. മഡ്രിഡിനൊപ്പം 25 പ്രധാന ട്രോഫികൾ നേടിയെന്ന റെക്കോഡും താരത്തിന്റെ പേരിലാണ്.
2018 ൽ റൊണാൾഡോ ക്ലബ് വിട്ടതോടെയാണ് ബെൻസൈമയുടെ കരിയറിന്റെ സുവർണകാലം ആരംഭിക്കുന്നത്. അന്ന് മുതൽ കഴിഞ്ഞ സീസൺ വരെയും സ്പാനിഷ് ലീഗിന്റെ ടീം ഓഫ് ദി സീസണിൽ താരം ഇടം പിടിച്ചു. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വർഷമായി 2022 ബെൻസിമ ആഘോഷിച്ചത് ഏറ്റവും അധികം ഗോൾ നേടുന്ന താരത്തിനുള്ള ല ലിഗയിൽ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡും ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്നതിനുള്ള പിച്ചീച്ചി അവാർഡും ഫുട്ബോളിലെ ഏറ്റവും വലിയ ബഹുമതിയായ ബാലൺ ഡോറും നേടിയാണ്.
മാഡ്രിഡിന് വേണ്ടിയുള്ള പതിനാല് സീസണുകളിൽ നിന്നായി 25 കിരീടങ്ങൾ താരം നേടി. അഞ്ച് ചാമ്പ്യൻസ് ലീഗുകളും 4 യൂറോപ്യൻ സൂപ്പർ കപ്പുകളും 4 സ്പാനിഷ് ലീഗ് കിരീടങ്ങളും അദ്ദേഹത്തിനുണ്ട്. കൂടാതെ, 3 കോപ്പ ഡെൽ റേയും 4 സ്പാനിഷ് സൂപ്പർ കപ്പും മാഡ്രിഡിനായ് അദ്ദേഹം നേടി. ക്ലബ്ബിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച (647) താരം 353 ഗോളുകളും നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."