പ്രവാസി മലയാളികള്‍ക്ക് ആരോഗ്യ പരിചരണത്തില്‍ നടന് മമ്മൂട്ടിയുടെ കരുതല്‍, ഒമാനില്‍ പദ്ധതി തുടങ്ങി
പ്രവാസി മലയാളികള്‍ക്ക് ആരോഗ്യ പരിചരണത്തില്‍ നടന് മമ്മൂട്ടിയുടെ കരുതല്‍, ഒമാനില്‍ പദ്ധതി തുടങ്ങി
മസ്കത്ത്: പ്രവാസി മലയാളികള്‍ക്ക് കേരളത്തിലെ മുന്‍നിര ആശുപത്രികളുമായി സഹകരിച്ച് ചികിത്സാ ഉപദേശം സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുമായി നടന് മമ്മൂട്ടി. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷനാണ് പദ്ധതി നടപ്പാക്കുന്നത്. ആലുവ രാജഗിരി ആശുപത്രിയില്‍ ആണ് ആദ്യ ഘട്ടത്തില്‍ സേവനം ലഭ്യമാകുക.
ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരാണ് മറുപടി നല്‍കുക. ഇതോടൊപ്പം ഒറ്റപ്പെട്ട് നാട്ടില്‍ കഴിയുന്ന പ്രവാസികളുടെ മാതാപിതാക്കള്‍ക്കുള്ള പരിചരണവും ആശുപത്രിയില്‍ നിന്ന് ലഭിക്കും. ഇതിന് കൂടെ നിന്ന് സഹായിക്കുന്ന പ്രൊഫഷണല്‍ വോളന്റിയര്‍ ടീമിനെയും ഫാമിലി കണക്ട് പദ്ധതിയുടെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്.
പദ്ധതിയുടെ ഒമാനിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വ്യവസായി ഹൈതം അല്‍ ജമാലി നിര്‍വഹിച്ചു. നാട്ടിലെത്താതെ തന്നെ മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങള്‍ ഒമാനില്‍ ഇരുന്ന് ഏകോപിപ്പിക്കാന്‍ കഴിയുമെന്നതിനാല്‍ പദ്ധതി ഒമാന്‍ പ്രവാസി മലയാളികള്‍ക്ക് ആശ്വാസമാകുമെന്ന് രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ് സി ഇ ഒ ഫാ.ജോണ്സണ് വാഴപ്പിളളി പറഞ്ഞു.
ഒമാനില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ആരോഗ്യ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ സൗജന്യമായി തേടാം എന്നതിനൊപ്പം ഔട്ട് പേഷ്യന്റ്സിന് അതിവേഗത്തിലുള്ള അപ്പോയിന്മെന്റ് സൗകര്യവും, അഡ്മിഷന് മുതല്‍ ഓരോ ഘട്ടത്തിലും വ്യക്തിഗതമായി സ്റാഫിന്റെ പിന്തുണയും ലഭ്യമാണ്. വിവരങ്ങള്‍ക്കും പദ്ധതിയില്‍ പങ്കാളി ആവുന്നതിനും 99885239/ +918590965542 (കേരളം) എന്നീ നമ്പറുകളില്‍ നേരിട്ടോ വാട്സ്ആപ് മുഖാന്തരാമോ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."