കാര്‍ഡ് വേണ്ട; യു.പി.ഐ ഉപയോഗിച്ച് ഇനി മുതല്‍ എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാം
customers can withdraw cash from atm using upi
ഇനി എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഡെബിറ്റ് കാര്‍ഡിന്റെ ആവശ്യമില്ല. യു.പി.ഐ ഉപയോഗിച്ച് എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാവുന്ന സംവിധാനം ബാങ്ക് ഓഫ് ബറോഡയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്റര്‍ ഓപ്പറബിള്‍ കാര്‍ഡ്‌ലെസ് ക്യാഷ് പിന്‍വലിക്കല്‍ മറ്റു ബാങ്കുകളും പ്രഖ്യാപിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ആദ്യ ഘട്ടമെന്ന നിലയില്‍ ബാങ്ക് ഓഫ് ബറോഡയുടെ എ.ടി.എമ്മില്‍ നിന്നും പ്രതിദിനം പരമാവധി രണ്ട് ഇടപാടുകളില്‍ നിന്നുമായി 10,000 രൂപ വരെയാണ് ഉപഭോക്താവിന് പിന്‍വലിക്കാന്‍ സാധിക്കുക. ഒരു ഇടപാടില്‍ പരമാവധി 5,000 രൂപയാണ് പിന്‍വലിക്കാന്‍ സാധിക്കുക.ബാങ്ക് ഓഫ് ബറോഡയില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യു.പി.ഐ ഉപയോഗിച്ച് പ്രസ്തുത ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നും ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കും.
എ.ടി.എമ്മില്‍ നിന്നും യു.പി.ഐ ഉപയോഗിച്ച് എങ്ങനെ പണം പിന്‍വലിക്കാം?
1.ബാങ്ക് ഓഫ് ബറോഡയുടെ എ.ടി.എം സന്ദര്‍ശിക്കുക
2.യു.പി.ഐ ഉപയോഗിച്ച് കൊണ്ടുളള ക്യാഷ് പിന്‍വലിക്കല്‍ രീതി തെരെഞ്ഞെടുക്കുക
3.ആവശ്യമായ തുക രേഖപ്പെടുത്തുക (പരമാവധി 5000 രൂപ)
4.എ.ടി.എം സ്‌ക്രീനില്‍ തെളിയുന്ന ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക
5.ഫോണില്‍ യു.പി.ഐ പിന്‍ രേഖപ്പെടുത്തുക
6.പണം പിന്‍വലിക്കുക
Content Highlights: customers can withdraw cash from atm using upi
കാര്‍ഡ് വേണ്ട; യു.പി.ഐ ഉപയോഗിച്ച് ഇനി മുതല്‍ എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."