ഐ.ടി.എസ്.ആറിന്റെ പുരോഗതി വയനാടിന്റെ ആവശ്യം: ഐ.സി ബാലകൃഷ്ണന്‍
ചെതലയം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിന്റെ സമഗ്ര വികസനവും പുരോഗതിയും വയനാടിന്റെ ആവശ്യമാണന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു.
ഭാവിയില്‍ ഒരു ട്രൈബല്‍ യൂനിവേഴ്‌സിറ്റി തന്നെ വിഭാവനം ചെയ്യാന്‍ അധികാരികളും അക്കാദമിഷ്യന്‍മാരും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. ഐ.ടി.എസ്.ആര്‍ മുന്‍ ഡയറക്ടര്‍ ഡോ. ഇ. പുഷ്പലതക്കുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.ടി.എസ്.ആര്‍ പുതിയ ഡയറക്ടര്‍ ഡോ. സോമന്‍ കടലൂര്‍ അധ്യക്ഷനായി.
വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ 'എയ്ത്ത് 'ചുമര്‍ പത്രികയുടെ പ്രകാശനം ഇ. പുഷ്പലത നിര്‍വഹിച്ചു. വിവിധ മത്സരങ്ങളില്‍ സമ്മാനാര്‍ഹരായ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നല്‍കി. ഐ.ടി.എസ്.ആര്‍ കുടുംബത്തിന്റെ ഉപഹാരം ഉപഹാരം വിദ്യാര്‍ഥികളായ ശ്രീനിയും അശ്വതിയും ഡേ. ഇ. പുഷ്പലതക്ക് സമ്മാനിച്ചു.
വിദ്യാര്‍ഥിനി രാജലക്ഷ്മി കവിതാലാപനം നടത്തി. ഷെറീന, അബ്ദുല്ല, കെ.വി ശശി, ബാബു പഴുപ്പത്തൂര്‍, അഹ്മദ് കുട്ടി, സനില്‍ കുമാര്‍, തോമസ്, നിഖില, അശോകന്‍, പ്രിയ, അനന്ത പത്മനാഭന്‍, നിഷ ജോസ്, അധ്യാപകരായ മുജീബ് റഹ്മാന്‍, വി.പി.സി ഉബൈദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."