HOME
DETAILS

ലോക കേരളസഭ അമേരിക്കൻമേഖലാ സമ്മേളനം ഇന്ന് തുടങ്ങും

  
backup
June 09, 2023 | 2:45 AM

world-kerala-summit-is-starting-today

തിരുവനന്തപുരം • ലോക കേരള സഭാ അമേരിക്കന്‍ മേഖലാ സമ്മേളനം ഇന്ന് തുടങ്ങും. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മര്‍ക്വേ ഹോട്ടലില്‍ മൂന്ന് ദിവസങ്ങളായി നടക്കുന്ന സമ്മേളനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍, നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘവും ചീഫ് സെക്രട്ടറി വി.പി ജോയിയുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘവും ഇന്നലെ പുലർച്ചെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിച്ചു. ലോക കേരള സഭാ മേഖലാ സമ്മേളനത്തിന് ശേഷം ന്യൂയോര്‍ക്ക് ടൈം സ്‌ക്വയറില്‍ മുഖ്യമന്ത്രി സംസാരിക്കും.


സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ് ലോക കേരള സഭയുടെ പ്രധാന സെഷനുകള്‍ നടക്കുക. മൂന്നാം ദിവസം മുഖ്യമന്ത്രി അമേരിക്കയിലെ ബിസിനസ് സമൂഹവുമായും മലയാളി സമൂഹത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, എന്നിവരുമായും കൂടിക്കാഴ്ച നടത്തും.ന്യൂയോര്‍ക്കിലെ പരിപാടി കഴിഞ്ഞ് വാഷിങ്ടണ്‍ ഡിസിയും ക്യൂബയും സന്ദര്‍ശിച്ച ശേഷമായിരിക്കും മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങുക.

Content Highlights: world kerala summit is starting today


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ; രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനം

National
  •  9 days ago
No Image

കാസർകോട് പ്ലസ് വൺ വിദ്യാർഥിയെ കാണാതായി: അന്വേഷണം ഊർജിതം

Kerala
  •  9 days ago
No Image

വോട്ട് ചെയ്യുന്നത് മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; നെടുമങ്ങാട് സ്വദേശിക്കെതിരെ കേസ് 

Kerala
  •  9 days ago
No Image

ഷാർജയിൽ വൻ ലഹരി വേട്ട; 17 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി; തകർത്തത് നാല് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖല

uae
  •  9 days ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; തന്തൂരി വിഭവങ്ങൾ പാകം ചെയ്യുന്നതിന് വിലക്ക്

National
  •  9 days ago
No Image

ആ താരം ഏപ്പോഴും മുന്നിലാണെന്ന നിരാശ റൊണാൾഡോക്കുണ്ട്: മുൻ സൂപ്പർതാരം

Football
  •  9 days ago
No Image

ഫിഫ അറബ് കപ്പ്: ക്വാർട്ടറിൽ യുഎഇക്ക് കടുപ്പം; എതിരാളികൾ നിലവിലെ ചാമ്പ്യന്മാർ

uae
  •  9 days ago
No Image

കർണാടകയിൽ വൻ സ്വർണ, ലിഥിയം ശേഖരം കണ്ടെത്തി: ഖനനം പ്രതിസന്ധിയിൽ

National
  •  9 days ago
No Image

'ഗ്രേറ്റ് അറബ് മൈൻഡ്‌സ് 2025': എഞ്ചിനീയറിംഗ് പുരസ്‌കാരം സ്റ്റാൻഫോർഡ് പ്രൊഫസർക്ക്; ഈജിപ്ഷ്യൻ ശാസ്ത്രജ്ഞൻ അബ്ബാസ് എൽ ഗമാലിന് ബഹുമതി

uae
  •  9 days ago
No Image

ഏഴ് തവണ എത്തിയിട്ടും എസ്ഐആർ ഫോം നൽകിയില്ല; ചോദ്യം ചെയ്ത ബിഎൽഒയെ വീട്ടുടമ മർദ്ദിച്ചതായി പരാതി

Kerala
  •  9 days ago