HOME
DETAILS
MAL
മരം മുറിക്കുന്നതിനിടെ ശിഖരം ദേഹത്ത് വീണ് മരിച്ചു
backup
August 23 2016 | 18:08 PM
തൊടുപുഴ: മരം മുറിക്കുന്നതിനിടെ ശിഖരം ദേഹത്ത് വീണ് ഒരാള്‍ മരിച്ചു. മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റ് ലോയര്‍ ഡിവിഷനിലെ പി.കെ കറുപ്പസാമി (60)യാണ് മരിച്ചത്.
ഇന്നലെ ഗൂഡാര്‍വിള എസ്റ്റേറ്റിലുള്ള നെറ്റിക്കുടി സെന്‍ട്രല്‍ ഡിവിഷനില്‍ ഫീല്‍ഡ് നമ്പര്‍ 19 ലെ മരം മുറിക്കുന്നതിനിടയിലായിരുന്നു അപകടം.
ഉച്ചയ്ക്ക് 1 മണിക്ക് യന്ത്രം ഉപയോഗിച്ച് മരം മുറിക്കുന്നതിനിടയില്‍ മുറിച്ച ഒരുഭാഗം താഴേക്ക് പതിച്ച് ദേഹത്ത് വീഴുകയായിരുന്നു.
ഉടന്‍ മൂന്നാര്‍ ടാറ്റാ ടീ ജനറല്‍ ആശുപത്രയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ടാറ്റാ കമ്പനിയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന കറുപ്പസാമി റിട്ടയര്‍ ചെയ്ത ശേഷം കരാര്‍ വ്യവസ്ഥയില്‍ മരം മുറിക്കുന്ന ജോലി ചെയ്തു വരികയായിരുന്നു. പാക്യത്തായ് ആണ് ഭാര്യ. പാണ്ഡ്യരാജ്, സെല്‍വരാജ്, ശിവ എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."