HOME
DETAILS

ഐ.ടി മേഖലയാണോ സ്വപ്നം? യു.എസില്‍ അടക്കം മികച്ച ശമ്പളത്തില്‍ ധാരാളം ഒഴിവുകള്‍

  
backup
June 13 2023 | 18:06 PM

i-t-sector-have-lot-of-vaccancies-including-usa

നിരവധി തൊഴിലവസരങ്ങള്‍ ലോകമെമ്പാടും വെച്ച് നീട്ടുന്ന മേഖലയാണ് ഐ.ടി.
കഴിവുളളവര്‍ക്ക് സ്വദേശത്തും വിദേശത്തും മികച്ച തൊഴിലവസരങ്ങളാണ് ഐ.ടി മേഖലയില്‍ ഉളളവരെ കാത്തിരിക്കുന്നത്. പുതിയകാലത്ത് മാറുന്ന തൊഴില്‍ സംസ്‌ക്കാരത്തിലും ഐ.ടി മേഖലയിലുളളവര്‍ക്ക് മികച്ച സാധ്യതകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇന്ത്യക്ക് പുറത്ത് യൂറോപ്പിലും അമേരിക്കയിലും മാറിമറിയുന്ന ടെക്ക്‌നോളജിക്കൊപ്പം ഐ.ടി മേഖലയുടെ സാധ്യകളും വാനോളം ഉയര്‍ന്നിരിക്കുകയാണ്.

ഐ.ടി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഏതാണ്ട് എല്ലാ തൊഴില്‍ മേഖലകളിലേക്കും തൊഴിലാളികളെ എല്ലായ്‌പ്പോഴും ആവശ്യമുണ്ട് എന്നത്‌കൊണ്ട് തന്നെ തൊഴില്‍ ക്ഷാമം എന്നത് ഈ മേഖലയിലുളളവരെ അധികം ബാധിക്കുകയില്ല, എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


ഐ.ടി മേഖലയിലെ തൊഴില്‍ അവസരങ്ങള്‍

പ്രൊജക്ട് മാനേജര്‍


യൂറോപ്പിലും വടക്കന്‍ അമേരിക്കയിലുമടക്കം നിരവധി തൊഴില്‍ സാധ്യതകള്‍ ഉളള പോസ്റ്റാണിത്. ഐ.ടി പ്രൊജക്ടുകള്‍ കൃത്യമായി പൂര്‍ത്തിയാക്കാനും, പ്ലാന്‍ ചെയ്യാനും അതിന് ബഡ്ജറ്റ് തയ്യാറാക്കാനുമൊക്കെ ഇത്തരം പ്രൊജക്ട് മാനേജര്‍മാരെ ആവശ്യമുണ്ട്. പ്രതിവര്‍ഷം ഒരു കോടിക്ക് അടുത്തുവരെ ഇവര്‍ക്ക് ശരാശരി പ്രതിഫലം ലഭിക്കുന്നുണ്ട്.

ഡെവലപ്പേഴ്‌സ്


ഡെവലപ്പ് എഞ്ചിനീയര്‍മാരാണ് ഐ.ടി വിഭാഗത്തില്‍ വലിയ തൊഴിലവസരവും ശമ്പളവുമുളള മറ്റൊരു കൂട്ടര്‍. സോഫ്റ്റ് വെയറുകള്‍, ആപ്ലിക്കേഷനുകള്‍ എന്നിവ ഡെവലപ്പ് ചെയ്യുക എന്നതാണ് ഇത്തരക്കാരുടെ തൊഴില്‍. ഈ തൊഴില്‍ ചെയ്യുന്നവര്‍ക്കും ശരാശരി ഒരു കോടിക്ക് മുകളില്‍ വാര്‍ഷിക ശമ്പളം ലഭിക്കുന്നുണ്ട്.

പ്രോഗ്രാം അനലിസ്റ്റുകള്‍

ഒരു പ്രോഗ്രാം അനലൈസ് ചെയ്ത് അതിന്റെ അതിന്റെ ബഡ്ജറ്റ് ട്രാക്ക് ചെയ്യുക എന്നതാണ് പ്രോഗ്രാം അനലിസ്റ്റികള്‍ ചെയ്യുന്ന പ്രധാന തൊഴില്‍. ഒരു പ്രൊജക്ടിറ്റിന്റെ പോസിറ്റീവുകള്‍,റിസ്‌ക്കുകള്‍ എന്നിവ കമ്പനിയെ അറിയിക്കലാണ് ഇവരുടെ ജോലി.

ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാനേജര്‍

കമ്പനിയുടെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പ്രൊജക്ടുകളില്‍ കൃത്യമായി വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ഇവര്‍ ചെയ്യുന്നത്. വളരെ വലിയ അവസരങ്ങളും ശമ്പളവും വാഗ്ധാനം ചെയ്യുന്ന ഈ തൊഴിലിന് ഏകദേശം 1.10 കോടി രൂപയോളം ശരാശരി വാര്‍ഷിക വരുമാനം ലഭിക്കുന്നതാണ്.

സൈബര്‍ സെക്യൂരിറ്റി


ഐ.ടി മേഖലയിലെ സുരക്ഷയുടെ മേല്‍നോട്ടം വഹിക്കുന്നവരാണിവര്‍. ഡാറ്റ, നെറ്റ് വര്‍ക്ക് എന്നിവയുടെയൊക്കെ സുരക്ഷ ഉറപ്പ് വരുത്തുന്ന ഇവര്‍ക്ക് 1.20 കോടി രൂപവരെയാണ് മാസശമ്പളം ലഭിക്കുന്നത്.

ഇതിനൊപ്പം എണ്ണിയാലൊടുങ്ങാത്ത നിരവധി തൊഴില്‍ അവസരങ്ങളും ഐ.ടി മേഖലയിലുളളവരെ കാത്തിരിക്കുന്നുണ്ട്. ഐ.ടി മാനേജ്‌മെന്റ്, ഹെല്‍പ്പ് ഡെസ്‌ക്ക് ടെക്‌നീഷ്യന്‍, സിസ്റ്റം എഞ്ചിനീയര്‍, ആപ്ലിക്കേഷന്‍ സപ്പോര്‍ട്ട് എഞ്ചിനീയര്‍, നെറ്റ് വര്‍ക്ക് എഞ്ചിനീയര്‍ ഐ.ടി മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ പ്രധാനം ചെയ്യുന്ന മറ്റു ജോലികള്‍.

Content Highlights:-i.t sector have lot of vaccancies including usa


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala
  •  3 months ago
No Image

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

Kerala
  •  3 months ago
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  3 months ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  3 months ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  3 months ago