HOME
DETAILS

പലവ്യഞ്ജന കടയില്‍ നിന്ന് ലുലു ഗ്രൂപ്പിലേക്ക്.. കഠിനാധ്വാനത്തിന്റെ പാഠങ്ങളാണ് എം എ യൂസഫലിയുടെ ജീവിതം

  
backup
June 15 2023 | 10:06 AM

m-a-yusaf-ali-life-story-latest-news

കഠിനാധ്വാനത്തിന്റെ പാഠങ്ങളാണ് എം എ യൂസഫലിയുടെ ജീവിതം

പലവ്യഞ്ജന കടയില്‍ നിന്ന് തുടങ്ങി ഇന്ന് ലോകമറിയപ്പെടുന്ന ഒരു ബിസിനസുകാരനായി വളര്‍ന്ന എം എ യൂസഫലി. കഠിനാധ്വാനത്തിന്റേയും നിരന്തര പരിശ്രമത്തിന്റേയും ഫലമായാണ് അദ്ദേഹം ഇന്ന് കാണുന്ന നിലയിലെത്തിയതെന്ന് പറയാം.

മൂല്യങ്ങളാണ് ബിസിനസ് വിജയത്തിന്റെ അടിത്തറ എന്നു വിശ്വസിക്കുന്ന, 'കച്ചവടക്കാരന്‍' എന്ന വിളി കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് എം. എ യൂസഫലി. 2005ല്‍ പ്രവാസി ഭാരതീയ സമ്മാന്‍ അദ്ദേഹത്തിന് ലഭിച്ചു. 2008 ല്‍ രാജ്യം പദ്മശ്രീ ബഹുമതി നല്‍കി ആദരിച്ചു.ലോകത്തിലെ ശതകോടീശ്വരന്‍മാരില്‍ ഒരാളായ എം.എ യൂസഫലി, ഫോബ്‌സിന്റെ ലോകസമ്പന്നരുടെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്.

തൃശൂര്‍ നാട്ടിക മുസലിയാം വീട്ടില്‍ അബ്ദുല്‍ ഖാദറിന്റെയും, സഫിയയുടെയും മകനായി ജനിച്ച യൂസഫലിക്ക് ചെറുപ്പത്തില്‍ വക്കീലാകാനായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബം പാരമ്പര്യമായി കച്ചവടം നടത്തിപ്പോന്നവരായിരുന്നു. പിതാവ് അടക്കമുള്ള കുടുംബാംഗങ്ങള്‍ക്ക് പലവ്യഞ്ജനക്കട ഉണ്ടായിരുന്നു. പുന്നീട് യൂസഫലിയും, പതുക്കെ വ്യാപാരത്തിന്റെ ലോകത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു.

നാട്ടിക മാപ്പിള ലോവര്‍ പ്രൈമറി സ്‌കൂള്‍, ഗവ.ഫിഷറീസ് സ്‌കൂള്‍, കരാഞ്ചിറ സെന്റ് സേവ്യേഴ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇതിനു ശേഷം, ചെറുപ്പത്തില്‍ത്തന്നെ അദ്ദേഹം അഹമ്മദാബാദിലേക്കു പോവുകയുണ്ടായി. അവിടെ പിതാവും, ബന്ധുക്കളും നടത്തിയിരുന്ന എം.കെ ബ്രദേഴ്‌സ് ജനറല്‍ സ്റ്റോറില്‍ നിന്ന് ബിസിനസിലെ ആദ്യ പാഠങ്ങള്‍ കരസ്ഥമാക്കി.

പിന്നീട് 1973 ഡിസംബറില്‍,കൃത്യമായി പറഞ്ഞാല് ക്രിസ്മസിന്റെ പിറ്റേന്ന് അദ്ദേഹം ദുംറ എന്ന കപ്പലില്‍ യാത്രയാരംഭിച്ചു. ഡിസംബര്‍ 31ന് ദുബായ് റാഷിദ് പോര്‍ട്ടില്‍ കപ്പലിറങ്ങി. യൂസഫലിയുടെ പിതാവിന്റെ അനുജനായ എം.കെ അബ്ദുല്ലയ്ക്ക് ഗള്‍ഫില്‍ പലവ്യഞ്ജനക്കച്ചവടമുണ്ടായിരുന്നു. അവിടയെത്തിയപ്പോള്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായ കാലാവസ്ഥയാണ് ഗള്‍ഫിലുണ്ടായിരുന്നത്. 50 ഡിഗ്രിക്കു മുകളില്‍ വരെ ചൂടു ഉയര്‍ന്ന രാത്രികളില്‍ താമസസ്ഥലത്തെ ടെറസില്‍ വെള്ളം നനച്ചു പോലും യൂസഫലിക്ക് ഉറങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ പ്രതികൂലമായ കാലാവസ്ഥകള്‍ ആ ചെറുപ്പക്കാരനെ അല്‍പം പോലും തളര്‍ത്തിയില്ല.

പിന്നീട് പലരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാധനങ്ങള്‍ ഗള്‍ഫില്‍ എത്തിച്ച് ലാഭമെടുക്കുന്നത് കണ്ട് പഠിച്ച യൂസഫലി അതിന്റെ സാധ്യതകള്‍ മനസ്സിലാക്കി വിവിധ രാജ്യങ്ങളില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ ഇറക്കുമതി നടത്തി. പിന്നീടാണ് വിദേശ രാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്ന ആശയത്തിലേക്ക് മാറുന്നത്. 1989 ല്‍ ഒരു ചെറിയ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി. ഇത് വിജയിച്ചതിനെ തുടര്‍ന്ന് അബുദാബിയില്‍ വലിയ ഒരു സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാന്‍ ശ്രമം ആരംഭിച്ചു പക്ഷേ പുതിയ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാന്‍ ഒരുങ്ങുമ്പോഴാണ് ഗള്‍ഫ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. പലരും ബിസിനസ് അവസാനിപ്പിച്ച് നാടുവിട്ടു. എന്നാല്‍ താന്‍ അതു വരെ സമ്പാദിച്ചതെല്ലാം ഇട്ടെറിഞ്ഞു ഭയന്നോടാന്‍ യൂസഫലി ഒരുക്കമായിരുന്നില്ല. അദ്ദേഹം പ്രതിസന്ധിക്കിടയിലും ബിസിനസ് തുടരുന്നതിനെപ്പറ്റി ഒരു പത്രത്തിലെ പ്രാദേശിക ലേഖകന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇത് കാണാനിടയായ യുഎഇ ഭരണാധികാരി ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ യൂസഫലിയെ കൊട്ടാരത്തിലക്ക് ക്ഷണിച്ചു.

മറ്റുള്ളവര്‍ എല്ലാം ഉപേക്ഷിച്ചു പോവുമ്പോള്‍ യൂസഫലി പോവാത്തത് എന്താണെന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. തനിക്ക് എല്ലാം തന്ന രാജ്യത്തിന് ഒരു പ്രതിസന്ധി വരുമ്പോള്‍ ഇവിടം വിട്ടു പോവാന്‍ തന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്നായിരുന്നു യൂസഫലിയുടെ മറുപടി. വലിയ ഉയര്‍ച്ചയുടെ തുടക്കം, ആ സത്യസന്ധതയുടെയും, ധൈര്യത്തിന്റെയും പ്രതിഫലമായി മാറാന്‍ താമസമെടുത്തില്ല. അബുദാബിയില്‍ മാള്‍ നിര്‍മിക്കാനുള്ള നാല്പത് ഏക്കര്‍ ഭൂമിയടക്കം നിരവധി പദ്ധികകള്‍ക്ക് രാജകുടുംബം അദ്ദേഹത്തിന് ഭൂമി നല്‍കി.

എകദേശം 1990 കാലഘട്ടത്തിന്റെ തുടക്കത്തില്‍ത്തന്നെ ലുലു ശൃംഘല വളര്‍ച്ച പ്രകടമാക്കാന്‍ തുടങ്ങി. പടിപടിയായി ബിസിനസ് വികസിപ്പിക്കാനാണ് യൂസഫലി ശ്രദ്ധിച്ചത്. പലവ്യഞ്ജനക്കടയില്‍ നിന്നും സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കും, ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറുകളിലേക്കും, ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്കും, മാളുകളിലേക്കും, കണ്‍വെന്‍ഷന്‍ സെന്ററുകളിലേക്കും ക്രമാനുഗതമായ വളര്‍ച്ചയാണുണ്ടായത്. ഇന്ന് നൂറിലധികം രാജ്യങ്ങളില്‍ ലുലുവിന് ബിസിനസ് സാന്നിദ്ധ്യമുണ്ട്. ആയിരക്കണക്കിന് ആളുകള്‍ക്കാണ് ലുലു ഗ്രൂപ്പ് തൊഴില്‍ നല്‍കുന്നത്. റീടെയില്‍ മേഖലയ്ക്കു പുറമെ, ഭക്ഷ്യ സംസ്‌കരണം, ഹോള്‍സെയില്‍, കയറ്റുമമതി-ഇറക്കുമതി, ഷിപ്പിങ്, ഐടി, ഹോട്ടല്‍, ട്രാവല്‍ & ടൂറിസം തുടങ്ങി നിരവധി മേഖലകളില്‍ ഗ്രൂപ്പിന് ബിസിനസ് സാന്നിദ്ധ്യമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  22 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  22 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  22 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  22 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  22 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  23 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  23 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  23 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  23 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  23 days ago