വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ കസ്റ്റഡിയില്‍
വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ കസ്റ്റഡിയില്‍
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ രണ്ട് കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ ഡി.ആര്.ഐയുടെ കസ്റ്റഡിയില്‍. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാരായ അനീഷ് മുഹമ്മദ്, നിതിന്‍ എന്നിവരെയാണ് ഡി.ആര്.ഐ. കസ്റ്റഡിയിലെടുത്തത്.
വിദേശത്തുനിന്നു വരുന്ന സ്വര്‍ണം സുഗമമായി പുറത്തെത്തിക്കാനുള്ള സഹായമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. രണ്ട് ദിവസം മുന്‍പ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച നാലുകിലോ സ്വര്‍ണം പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലായത്.
സ്വര്‍ണം പിടിയിലായതിന് പിന്നാലെ സ്വര്‍ണക്കടത്തു സംഘം കസ്റ്റംസ് ഓഫിസിന് മുന്നില്‍ ബഹളം വെച്ചിരുന്നു. കസ്റ്റംസ് നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്
സ്വര്‍ണം കയറ്റിവിടുന്നതെന്നും എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ പിടികൂടിയെന്ന തെറ്റിദ്ധാരണയുണ്ടായതോടെയാണ് കടത്തുസംഘം ഇവിടെയെത്തി ബഹളം വെച്ചത്. ഇതോടെയാണ് സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്ക് ഡി.ആര്.ഐയ്ക്ക് മനസിലാകുന്നത്. മാത്രമല്ല, സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരിലൊരാളും കടത്തുസംഘവും തമ്മിലുള്ള ഓഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. ഇന്നലെ ഡി.ആര്.ഐ സംഘം കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."