യുഎഇയിലേക്ക് പറക്കാൻ തയ്യാറായിക്കോളൂ; തൊഴിൽസാധ്യതകൾ തുറന്ന് വമ്പൻ ഹോട്ടലുകളും റിസോർട്ടുകളും
യുഎഇയിലേക്ക് പറക്കാൻ തയ്യാറായിക്കോളൂ; തൊഴിൽസാധ്യതകൾ തുറന്ന് വമ്പൻ ഹോട്ടലുകളും റിസോർട്ടുകളും
ദുബായ്: യുഎഇയുടെ ബിസിനസ് രംഗത്തെ വളർച്ച പ്രവാസി മലയാളികൾക്ക് ഉൾപ്പെടെ നേട്ടമാവുകയാണ്. ബിസിനസ് രംഗം വളരുന്നതോടൊപ്പം തൊഴിൽ സാധ്യതകളും വർധിക്കും. തൊഴിൽ മേഖല കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും മികച്ച രൂപത്തിലാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏറ്റവുമധികം ആളുകളെ തൊഴിൽ രംഗത്തേക്ക് എത്തിച്ചത് എയർലൈൻ കമ്പനികളായിരുന്നു.
എന്നാൽ പുതിയ ജോലി സാധ്യതകൾ അനുസരിച്ച് ഇനി വരാൻ പോകുന്ന ജോലികൾ കൂടുതൽ ഹോട്ടൽ - റെസ്റ്റോറന്റ് - റിസോർട്ട് മേഖലകളിലാണ്. യുഎഇയിൽ പുതുതായി വരുന്ന പഞ്ചനക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള ജോലികളിലേക്ക് ആളുകളെ ഇതിനോടകം എടുത്ത് തുടങ്ങിയതായാണ് റിപ്പോർട്ട്. മിക്കയിടത്തും നേരിട്ടുള്ള പ്ലേസ്മെന്റ് ആണ് നടക്കുന്നത്.
നിലവിൽ ഏതാനും പോസ്റ്റുകളാണ് ഓപ്പൺ ആയിട്ടുള്ളത്. എന്നാൽ യഥാർത്ഥ ഹോട്ടൽ ഓപ്പണിംഗുകളെ സംബന്ധിച്ചിടത്തോളം, പലതും ഈ വർഷാവസാനത്തിലും 2024 ന്റെ ആദ്യ പാദത്തിലുമായി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.
യുഎഇയിൽ നിലവിൽ ജോലി ചെയ്യുന്ന ആളുകൾക്കും ഇപ്പോൾ വരുന്ന അവസരങ്ങൾ ഉപയോഗിക്കാം. ശമ്പള വർദ്ധനവ്, പ്രമോഷൻ അല്ലെങ്കിൽ മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം ആഗ്രഹിക്കുന്നവർക്ക് തൊഴിൽ മാറി ജീവിതം മെച്ചപ്പെടുത്താനുള്ള അവസരമാണ് ഇത്.
വർഷത്തിന്റെ തുടക്കത്തിൽ, ചെലവുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി പുതുതായി ആളുകളെ ജോലിയിൽ എടുക്കേണ്ടതില്ല എന്നായിരുന്നു പൊതുവിൽ ഉള്ള ധാരണ. ബിസിനസ് രംഗത്ത് മാന്ദ്യം ഉണ്ടാകുമെന്നായിരുന്നു കണക്ക് കൂട്ടൽ. എന്നാൽ ഇതിനെ തകിടം മറിച്ച് യുഎഇയിലെ ബിസിനസ് വളർന്നു. ഇതോടെയാണ് തൊഴിലവസരങ്ങൾ വീണ്ടും തുറന്നത്.
2022-ൽ യുഎഇയിലേക്കുള്ള ടൂറിസം വരവ് 55 ശതമാനം വർധിച്ചു. 2023ൽ 10 ശതമാനം വളർച്ച കൂടി ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ ടൂറിസം മേഖലയിൽ തൊഴിലവസരങ്ങൾ വർധിക്കും. റിയൽ എസ്റ്റേറ്റ് മേഖലയിലും വൈകാതെ അവസരങ്ങൾ വർധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."