HOME
DETAILS

ഡെങ്കിപ്പനിയിൽ ആശങ്ക; പ്ലേറ്റ്‌ലെറ്റ് ആവശ്യക്കാരുടെ എണ്ണം ഇരട്ടി

  
backup
June 21 2023 | 01:06 AM

%e0%b4%a1%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%86%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95-%e0%b4%aa%e0%b5%8d

മഞ്ചേരി • ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് സംസ്ഥാനത്ത് പ്ലേറ്റ്‌ലെറ്റ് ക്ഷാമത്തിന് ഇടയാക്കുമെന്ന് വിലയിരുത്തൽ. മുൻവർഷങ്ങളെ അപേക്ഷിച്ച് ഡെങ്കി ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടൽ.ഗവ.മെഡിക്കൽ കോളജുകളിലെയും സ്വകാര്യ ആശുപത്രികളിലെയും രക്തബാങ്കുകളിൽ പ്ലേറ്റ്‌ലെറ്റ് ആവശ്യമായി വരുന്നവരുടെ എണ്ണം വർധിച്ചു. ഡെങ്കിബാധ റിപ്പോർട്ട് ചെയ്യുന്നതുവരെ കോഴിക്കോട് മെഡിക്കൽ കോളജിലെ രക്തബാങ്കിൽ ദിനംപ്രതി 20 യൂനിറ്റ് പ്ലേറ്റ്‌ലെറ്റുകളാണ് ആവശ്യമായിരുന്നത്. ഇപ്പോൾ ഇത് 40 യൂനിറ്റായി വർധിച്ചു.


തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്ലേറ്റ്‌ലെറ്റ് ഉപയോഗം കൂടി. പത്തനംതിട്ടയിലെ സ്വകാര്യ രക്തബാങ്കിലും ഇതേസ്ഥിതിയാണ്. ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണം കൂടുകയും പ്ലേറ്റ്‌ലെറ്റ് ദാനം ചെയ്യാൻ ആവശ്യത്തിന് ആളുകൾ ഇല്ലാതാവുകയും ചെയ്താൽ വലിയ പ്രതിസന്ധിയാകും നേരിടുക.ഡെങ്കിപ്പനി ബാധിച്ചവരിൽ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയും. പ്ലേറ്റ്‌ലെറ്റുകൾ കുറയുന്നത് ആന്തരിക രക്തസ്രാവത്തിന് ഇടയാക്കും. പ്ലേറ്റ്‌ലെറ്റ് വലിയ തോതിൽ കുറഞ്ഞാൽ രക്തം കയറ്റുന്നതു പോലെ പ്ലേറ്റ്‌ലെറ്റ് ശരീരത്തിലേക്ക് കയറ്റേണ്ടി വരും.

ദിവസവും നാല് യൂനിറ്റ് പ്ലേറ്റ്‌ലെറ്റ് വരെ ആവശ്യമാകുന്ന രോഗികൾ ഉണ്ടാകാറുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.ദാതാവിൽനിന്ന് സ്വീകരിച്ച ശേഷം പ്ലേറ്റ്‌ലെറ്റ് അഞ്ച് ദിവസം മാത്രമേ ബാങ്കിൽ സൂക്ഷിക്കാനാകൂ. ഇതിനാൽ ഓരോ ദിവസവും ആവശ്യമായ പ്ലേറ്റ്‌ലെറ്റുകൾ അതത് സമയത്ത് കണ്ടെത്തേണ്ടി വരും.


കോഴിക്കോട് മെഡിക്കൽ കോളജ് രക്തബാങ്കിലെ കണക്കുപ്രകാരം ദിനംപ്രതി 75 മുതൽ 100 ആളുകൾ വരെ പ്ലേറ്റ്‌ലെറ്റ് നൽകാൻ സന്നദ്ധരായി എത്തുന്നുണ്ട്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുമ്പോൾ പ്ലേറ്റ്‌ലെറ്റ് ലഭ്യതയിലും ക്ഷാമം നേരിടും. 100 യൂനിറ്റ് പ്ലേറ്റ്‌ലെറ്റുകൾ വരെ സൂക്ഷിക്കാനുള്ള സൗകര്യമാണ് സംസ്ഥാനത്തെ വിവിധ രക്തബാങ്കുകളിലുള്ളത്.

Content Highlights:dengue fever updates


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ ഇസ്‌റാഈല്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടി, ഇപ്പോള്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമയം; ബ്ലിങ്കെന്‍

uae
  •  a month ago
No Image

പുറം ലോകം കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെയും പറ്റിയും എന്ത് കരുതും; വിദേശ സഞ്ചാരി ഓടയിൽ വീണ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  a month ago
No Image

200ഓളം സ്ത്രീകളെ ബലാത്സം​ഗം ചെയ്ത പ്രതിയെ പരസ്യമായി തൂക്കിലേറ്റി ഇറാൻ

latest
  •  a month ago
No Image

തിരുവനന്തപുരം; പൂന്തുറ സ്വദേശിയിൽ നിന്ന് പിടിച്ചെടുത്തത് പാകിസ്ഥാനിൽ അച്ചടിച്ച നോട്ടുകൾ

Kerala
  •  a month ago
No Image

ചെന്നൈ; ജാമ്യം ലഭിച്ച് 300 ദിവസം കഴിഞ്ഞിട്ടും ജയിൽ വിടാനാകാതെ യുവതി

National
  •  a month ago
No Image

2024 ആദ്യ പകുതിയില്‍ ദുബൈയില്‍ നടന്നത് 262 വാഹനാപകടങ്ങള്‍; മരിച്ചത് 32 പേര്‍ 

uae
  •  a month ago
No Image

നഗരമധ്യത്തിലെ വാടക വീട്ടിൽ ഒരാൾ പൊക്കത്തിലുള്ള കഞ്ചാവ് ചെടി; പൊലിസ് പിടികൂടി

Kerala
  •  a month ago
No Image

കുവൈത്തില്‍ ജി.സി.സി ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Kuwait
  •  a month ago
No Image

ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  a month ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  a month ago