പനിമരണങ്ങള്‍ കൂടുന്നു; ഇന്നു മൂന്നു മരണം; കൊല്ലത്തും പത്തനംതിട്ടയിലുമായി വിദ്യാര്‍ഥിയടക്കം മൂന്നുപേര്‍ മരിച്ചു
പനിമരണങ്ങള്‍ കൂടുന്നു; ഇന്നു മൂന്നു മരണം; കൊല്ലത്തും പത്തനംതിട്ടയിലുമായി വിദ്യാര്‍ഥിയടക്കം മൂന്നുപേര്‍ മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണങ്ങള്‍ പിടിമുറുക്കുന്നു. ഇന്നു മാത്രം മൂന്നുപേര്‍ മരിച്ചു. കൊല്ലത്ത് രണ്ടുപേരും പത്തനംതിട്ടയില്‍ യുവതിയാമാണ് മരിച്ചത്. കൊല്ലത്ത് വിദ്യാര്‍ഥിയും മറ്റൊരാളും മരിച്ചു. പത്തനംതിട്ടയില്‍ 32 കാരിയാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. നാലു ദിവസത്തിനിടെ എലിപ്പനി ബാധിച്ച് മൂന്ന് പേര്‍ പത്തനംതിട്ട ജില്ലയില്‍ മരിച്ചിരുന്നു. ഇന്ന് ഡെങ്കിപ്പനി ബാധിച്ച് യുവതി കൂടി മരിച്ചു. മുണ്ടുകോട്ടക്കല്‍ സ്വദേശി അഖില(32) ആണ് മരിച്ചത്. തൊട്ടടുത്ത ദിവസങ്ങളിലായാണ് പത്തനംതിട്ട ജില്ലയില്‍ മൂന്ന് പേര്‍ എലിപ്പനി ബാധിച്ച് മരിച്ചത്.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് അഖിലയുടെ മരണം.
വ്യാഴാഴ്ച കൊടുമണ്‍ കാവിളയില്‍ ശശിധരന്റെ ഭാര്യ മണി (57)മരിച്ചിരുന്നു. ശനിയാഴ്ച അടൂര്‍ പെരിങ്ങനാട് സ്വദേശി രാജന്‍(60) ഉം മരിച്ചു. ഇരുവര്‍ക്കും എലിപ്പനിയായിരുന്നുവെന്നാണ് സ്ഥിരീകരിച്ചത്. മണിയെ ഒരാഴ്ച മുന്‍പ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആങ്ങമൂഴിയില്‍ ഒരു വയസുകാരി അഹല്യ പനി ബാധിച്ച് വെള്ളിയാഴ്ച രാത്രി മരിച്ചിരുന്നു.
പനി കേസുകളില്‍ വര്‍ധനയുണ്ടായേക്കാമെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. പനി കേസുകളില്‍ വര്‍ധവ് ഉണ്ടാകുമെന്ന് മേയ് മാസത്തില്‍ തന്നെ വിലയിരുത്തിയിരുന്നു. അതീവ ജാഗ്രത വേണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഈ മാസം ഇതുവരെ 4821 പേര്‍ പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി. കൂടുതല്‍ പേര്‍ക്കും ഡെങ്കിപ്പനിയാണ് റിപ്പോര്‍ട്ട് ചെയ്തത്. തദ്ദേശ സ്ഥാപനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയില്ലെങ്കില്‍ പനി ബാധിതര്‍ ഏറുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."