HOME
DETAILS

കടലിനടിയില്‍ നിന്ന് ഇടിക്കുന്നതു പോലുള്ള ശബ്ദം കേള്‍ക്കുന്നതായി സൂചന; ടൈറ്റന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു

  
backup
June 21 2023 | 10:06 AM

missing-titanic-sub-search-continues-as-banging-sounds-heard

കടലിനടിയില്‍ നിന്ന് ഇടിക്കുന്നതു പോലുള്ള ശബ്ദം കേള്‍ക്കുന്നതായി സൂചന; ടൈറ്റന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു

വാഷിങ്ടണ്‍: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രക്കിടെ അന്റ്‌ലാന്റിക്കില്‍ കാണാതായ ചെറു മുങ്ങിക്കപ്പല്‍ 'ടൈറ്റന്' വേണ്ടിയുള്ള തെരച്ചില്‍ തുടരവേ സമുദ്രത്തില്‍ നിന്ന് പ്രത്യേക മുഴക്കം തിരിച്ചറിഞ്ഞതായി സൂചന. ശക്തമായി ഇടിക്കുന്ന ശബ്ദമാണെന്നാണ് നിഗമനം. കനേഡിയന്‍ പി-3 എയര്‍ക്രാഫ്റ്റാണ് 'ഇടിക്കുന്ന ശബ്ദം' തിരിച്ചറിഞ്ഞത്. ഓരോ 30 മിനിറ്റ് ഇടവേളയിലായി ഈ ശബ്ദം കേട്ടതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശബ്ദം കേട്ട ഭാഗത്തേക്ക് തെരച്ചില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്.

അതേസമയം, ശബ്ദം കേട്ടത് സ്ഥിരീകരിച്ച യു.എസ് കോസ്റ്റ് ഗാര്‍ഡ് തെരച്ചിലില്‍ ഇതുവരെ ശുഭകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. റോബോട്ടിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ശ്രമം തുടരുകയാണ്. പി3 എയര്‍ക്രാഫ്റ്റ് തിരിച്ചറിഞ്ഞ ശബ്ദം നേവി വിദഗ്ധര്‍ക്ക് വിശദമായ അവലോകനത്തിനായി കൈമാറിയിട്ടുണ്ടെന്നും കോസ്റ്റ് ഗാര്‍ഡ് നോര്‍തേണ്‍ കമാന്‍ഡ് വ്യക്തമാക്കി.

ശബ്ദം കേട്ട ഭാഗത്ത് എത്രയും വേഗം തെരച്ചില്‍ കേന്ദ്രീകരിക്കണമെന്ന് സമുദ്ര വിദഗ്ധന്‍ ഡേവിഡ് ഗാലോ അഭിപ്രായപ്പെട്ടു. സമയമാണ് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. റോബോട്ടുകളും മുങ്ങിക്കപ്പലുകളും ഉപയോഗിച്ച് ശബ്ദം വന്ന കേന്ദ്രം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ, ബുധനാഴ്ച രാവിലെത്തെ അനുമാനമനുസരിച്ച് 30 മണിക്കൂര്‍ വരെ സമയത്തേക്കുള്ള ഓക്‌സിജനാണ് അന്തര്‍വാഹിനിയില്‍ ശേഷിക്കുന്നത്. വിദൂര മേഖലയിലെ തിരച്ചില്‍ ദൗത്യം അങ്ങേയറ്റം ദുഷ്‌കരമാണെന്ന് യു.എസ് കോസ്റ്റ് ഗാര്‍ഡ് പറയുന്നു.

1912ല്‍ ടൈറ്റാനിക് കപ്പല്‍ മഞ്ഞുമലയില്‍ ഇടിച്ച് മുങ്ങിയതിന്റെ അവശിഷ്ടങ്ങള്‍ കടലിനടിയില്‍ കാണാനാണ് അഞ്ചു പേരടങ്ങുന്ന സംഘം പുറപ്പെട്ടത്. ടൂര്‍ ഗ്രൂപ്പിന്റെ സി.ഇ.ഒ സ്‌റ്റോക്ടണ്‍ റഷ് അടക്കമുള്ളവരാണ് ടെറ്റനില്‍ ഉണ്ടായിരുന്നത്. ഞായറാഴ്ച രാവിലെയാണ് ടൈറ്റന്‍ പോളാര്‍ പ്രിന്‍സ് എന്ന മറ്റൊരു കപ്പലിന്റെ സഹായത്തോടെ യാത്ര തുടങ്ങിയത്. യാത്രയുടെ 1.45 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് മുങ്ങിക്കപ്പലുമായുള്ള ബന്ധം നഷ്ടമായത്. കാനഡയുടെ തീരത്തോട് ചേര്‍ന്നുള്ള ന്യൂഫൗണ്ട് ലാന്റിലാണ് കപ്പല്‍ കാണാതായത് എന്നാണ് സംശയിക്കുന്നത്.

ശേഷിക്കുന്നത് ഏതാണ്ട് ഒരു ദിവസത്തേക്കുള്ള ഓക്‌സിജന്‍; ടൈറ്റാനിക് കാണാന്‍ പോയവരെ ഇനിയും കണ്ടെത്തിയില്ല.

ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, പാകിസ്താനി ബിസിനസുകാരന്‍ ഷെഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍ എന്നിവരും ടൈറ്റന്‍ ജലപേടകത്തിന്റെ ഉടമകളായ ഓഷന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സിന്റെ സി.ഇ.ഒ. സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍വിദഗ്ധന്‍ പോള്‍ ഹെന്റി നാര്‍ജിയോലെ എന്നിവരാണ് ജലപേടകത്തിലുള്ളത്. ആഫ്രിക്കയില്‍ നിന്ന് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിക്കാന്‍ നിര്‍ണായക പങ്കുവഹിച്ച കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്ങാണ് അപകടത്തില്‍പ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് സംശയിക്കുന്നത്.

‘ടൈറ്റന്‍ പേടകത്തിന്റെ പ്രവര്‍ത്തനം വിഡിയോ ഗെയിം കണ്‍ട്രോളര്‍ വഴി, 17 പൂട്ടുകള്‍, പുറത്തു നിന്നു പൂട്ടും, അകത്തു നിന്ന് തുറക്കാനാവില്ല’ നല്ല വാര്‍ത്തക്കായി കാതോര്‍ത്ത് പ്രാര്‍ത്ഥനയോടെ ലോകം

2021 മുതല്‍ ഓഷ്യന്‍ ഗേറ്റ് ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാന്‍ നിരവധി പേരെ കൊണ്ടുപോയിരുന്നു. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള ഈ യാത്രയ്ക്ക് ഓരോ യാത്രക്കാരില്‍ നിന്നും രണ്ടുകോടി രൂപയാണ് കമ്പനി ഈടാക്കിയത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എട്ട് ദിവസത്തെ പര്യടനം ഉള്‍ക്കൊള്ളുന്നതാണ് ഈ യാത്ര.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ ഇസ്‌റാഈല്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടി, ഇപ്പോള്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമയം; ബ്ലിങ്കെന്‍

uae
  •  a month ago
No Image

പുറം ലോകം കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെയും പറ്റിയും എന്ത് കരുതും; വിദേശ സഞ്ചാരി ഓടയിൽ വീണ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  a month ago
No Image

200ഓളം സ്ത്രീകളെ ബലാത്സം​ഗം ചെയ്ത പ്രതിയെ പരസ്യമായി തൂക്കിലേറ്റി ഇറാൻ

latest
  •  a month ago
No Image

തിരുവനന്തപുരം; പൂന്തുറ സ്വദേശിയിൽ നിന്ന് പിടിച്ചെടുത്തത് പാകിസ്ഥാനിൽ അച്ചടിച്ച നോട്ടുകൾ

Kerala
  •  a month ago
No Image

ചെന്നൈ; ജാമ്യം ലഭിച്ച് 300 ദിവസം കഴിഞ്ഞിട്ടും ജയിൽ വിടാനാകാതെ യുവതി

National
  •  a month ago
No Image

2024 ആദ്യ പകുതിയില്‍ ദുബൈയില്‍ നടന്നത് 262 വാഹനാപകടങ്ങള്‍; മരിച്ചത് 32 പേര്‍ 

uae
  •  a month ago
No Image

നഗരമധ്യത്തിലെ വാടക വീട്ടിൽ ഒരാൾ പൊക്കത്തിലുള്ള കഞ്ചാവ് ചെടി; പൊലിസ് പിടികൂടി

Kerala
  •  a month ago
No Image

കുവൈത്തില്‍ ജി.സി.സി ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Kuwait
  •  a month ago
No Image

ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  a month ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  a month ago