HOME
DETAILS

പാവയ്ക്ക ജ്യൂസ് കുടിച്ചാല്‍ പ്രമേഹം കുറയുമോ

  
backup
June 22 2023 | 07:06 AM

is-bittergourd-prevents-diabetes

പാവയ്ക്ക ജ്യൂസ് കുടിച്ചാല്‍ പ്രമേഹം കുറയുമോ

നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും പഴങ്ങളിലും പച്ചക്കറികളിലും വച്ച് ഏറ്റവും കയ്പ്പുള്ള ഒന്നാണല്ലോ പാവയ്ക്ക. ഇതിന്റെ കയ്‌പേറിയ രുചി കൊണ്ട് പലരും പാവയ്ക്ക ഒഴിവാക്കാറുണ്ട്. അതേസമയം, പരമ്പരാഗതമായി പല അസുഖങ്ങള്‍ക്കും ഒരു പരിഹാരമായി പാവയ്ക്ക ഉപയോഗിക്കുന്നു. ഇരുമ്പ്, മഗ്‌നീഷ്യം, വിറ്റാമിന്‍ മുതല്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി വരെയുള്ള പ്രധാന പോഷകങ്ങളുടെ ഒരു നീണ്ട നിര തന്നെ അടങ്ങിയ പാവയ്ക്കയില്‍ കലോറിയും ഫാറ്റും നന്നെ കുറവാണ്.

പ്രമേഹത്തെ കുറയ്ക്കുമോ
പാവയ്ക്കയ്ക്ക് പ്രമേഹത്തെ കുറയ്ക്കാന്‍ പറ്റുമോ എന്നത് വര്‍ഷങ്ങളായി ഉള്ള ചോദ്യമാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല പഠനങ്ങളും വരുന്നുണ്ട്. പാവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന Vicine, Charantin, Poly peptide എന്നീ ഘടകങ്ങളാണ് രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാന്‍ സഹായിക്കുന്നത് എന്നും ഒരു പഠനത്തില്‍ പറയുന്നു. ഇവയുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനം രക്തത്തിലേക്ക് പഞ്ചസാര വരുന്നതു നിയന്ത്രിക്കാനും രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കഴിയും എന്നു പറയുന്നു. മറ്റൊരു പഠനത്തില്‍ പാവയ്ക്കായിലുള്ള ഒരു ഘമരശേി രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാന്‍ സഹായിക്കും എന്നു പറയുന്നു. 2011ല്‍ 4 ആഴ്ച തുടര്‍ച്ചയായി നടന്ന പഠനത്തില്‍ പാവയ്ക്കയുടെ ഉപയോഗ ശേഷം പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാര കുറയുന്നതായും രേഖപ്പെടുത്തിയിരിക്കുന്നു.

എന്നാല്‍ പാവയ്ക്കയുടെ ഉപയോഗ ശേഷവും രക്തത്തിലെ പഞ്ചസാരയുടെ അളവ് മാറ്റമില്ലാതെ തുടരുന്നു എന്നു കാണിക്കുന്ന പഠനങ്ങളും ഉണ്ട്. ഇവയ്ക്ക് ഉദാഹരണമാണ് ഇന്ത്യയില്‍ തന്നെ നടന്ന രണ്ടുപഠനങ്ങള്‍. ഇവയില്‍ പാവയ്ക്കയുടെ ഉപയോഗ ശേഷവും രക്തത്തിലെ പഞ്ചസാരയുടെ നിലയ്ക്ക് കാര്യമായ മാറ്റം ഉണ്ടാകുന്നില്ല എന്നു പറയുന്നു. പാവയ്ക്ക നീരിന് പാവയ്ക്കയെക്കാള്‍ ഗുണമുള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല. ചില പഠനങ്ങളില്‍ പാവയ്ക്കാ നീരിന്റെ ദോഷവശങ്ങളെക്കുറിച്ചും പറയുന്നു. ഗര്‍ഭാവസ്ഥയില്‍ പാവയ്ക്ക നീരു ചിലരില്‍ ദോഷകരമായ ഫലങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടുവരുന്നു. അതിനാല്‍തന്നെ ഗര്‍ഭിണിയായ പ്രമേഹരോഗികള്‍ പാവയ്ക്കാ നീര് ഒഴിവാക്കുന്നതാണ് ഉത്തമം.

ഇന്ത്യയിലും ലോകത്തിന്റെ പല കോണിലുമായി പാവയ്ക്കയെയും പ്രമേഹത്തെയും കുറിച്ചുള്ള പല പഠനങ്ങളും നടന്നു വരുന്നു. പ്രമേഹം ശരിയായ ചികിത്സയും ഭക്ഷണ ക്രമീകരണവും വ്യായാമവും കൊണ്ടുമാത്രം നിയന്ത്രണ വിധേയമാകുന്ന ഒന്നാണ്. പ്രമേഹരോഗികള്‍ക്ക് അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് പാവയ്ക്ക. എന്നാല്‍ പാവയ്ക്കായോ പാവയ്ക്കാ നീരോ കൊണ്ടു മാത്രം പ്രമേഹത്തെ നിയന്ത്രിക്കാം എന്നുള്ളതിന് മതിയായ തെളിവുകളില്ല. കിഡ്‌നി സംബന്ധമായ രോഗമുള്ളവര്‍ ഡോക്ടറുടെയോ ഡയറ്റീഷന്റെയോ നിര്‍ദേശ പ്രകാരമേ പാവയ്ക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവൂ.

മറ്റു ഗുണങ്ങള്‍
കാത്സ്യം, വിറ്റാമിന്‍ സി എന്നിവ പാവയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പാവയ്ക്കയുടെ കയ്പ്പ് മാറണമെങ്കില്‍ പാവയ്ക്ക ജ്യൂസില്‍ അല്‍പം തേനോ ശര്‍ക്കരയോ ചേര്‍ത്ത് കഴിക്കാം. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിവസവും പാവയ്ക്ക ജ്യൂസായി കുടിക്കാം. പാവയ്ക്കയില്‍ കലോറിയും കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും കുറവാണ്. ഇത് നിങ്ങളുടെ വയറിന് കൂടുതല്‍ നേരം പൂര്‍ണ്ണത നിലനിര്‍ത്തുന്നതിന് സഹായകമാണ്. അതിനാല്‍ തന്നെ നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിന് മികച്ചതാണ് പാവയ്ക്ക ജ്യൂസ്.

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും പാവയ്ക്ക ജ്യൂസ് സഹായിക്കും. ഇത് പതിവായി കുടിക്കുന്നത് വഴി ഹൃദയാഘാതത്തിന്റെയും സ്‌ട്രോക്കിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കാന്‍ കഴിയും എന്ന് പറയപ്പെടുന്നു. പതിവായി കയ്പക്ക ജ്യൂസ് കുടിക്കുന്നത് മുടികൊഴിച്ചിലും മുടിയുടെ നരയും കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. മുടിയുടെ അറ്റം മുടി പിളരുന്നതും, മുടിയുടെ ബലം കുറയുന്നതും താരന്‍ ചൊറിച്ചിലില്‍ തുടങ്ങിയ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് ഏറ്റവും നല്ലൊരു പ്രതിവിധിയാണ് പാവയ്ക്ക.

കരളിനെ സംരക്ഷിക്കാന്‍ ഏറ്റവും നല്ലതാണ് പാവയ്ക്ക. ഫാറ്റി ലിവര്‍ പ്രശ്‌നമുള്ളവര്‍ ദിവസവും പാവയ്ക്ക വെറും വയറ്റില്‍ കഴിക്കുകയോ ജ്യൂസായി കുടിക്കുകയോ ചെയ്യാം. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പാവയ്ക്ക. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാനും ദഹനസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനും വളരെ നല്ലതാണ് പാവയ്ക്ക.

Nutrition details for bitter Gourd (100 gm)
Energy – 25 kcal
Protein -1.6 gm
Fat - .2gm
Fiber - .8 gm
Carbohydrates – 4.2 gm
Calcium – 20 gmg
Iron - .61 mg
Carotene – 126 meg
Thiamine – 0.07 mg
Riboflavin - .09 mg
Niacin - .5 mg
Vit C – 88 mg
Magnesium – 26 mg
Sodium – 2.4 mg
Potassium – 171 mg
Zinc -.38



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago
No Image

പി.വി. അന്‍വറിന്റെ നയവിശദീകരണ സമ്മേളനം അല്പസമയത്തിനകം

Kerala
  •  2 months ago
No Image

വനിത ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താനെതിരേ ഇന്ത്യക്ക് 106 റണ്‍സ് വിജയ ലക്ഷ്യം

Cricket
  •  2 months ago
No Image

കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസ് നാളെ മുതല്‍

Kerala
  •  2 months ago
No Image

അടച്ചിട്ട് മൂന്നുമാസത്തിന് ശേഷം വാഗമണ്ണിലെ ചില്ലുപാലം തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Kerala
  •  2 months ago
No Image

പരീക്ഷയ്ക്ക് മുന്‍പേ എല്‍ഡി ക്ലാര്‍ക്ക് ചോദ്യപേപ്പര്‍ വെബ്‌സൈറ്റിലെന്ന് പരാതി; ചോര്‍ന്നിട്ടില്ലെന്ന് പിഎസ്‌സി 

Kerala
  •  2 months ago
No Image

ഭോപ്പാലില്‍ വന്‍ ലഹരിവേട്ട; 1800 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി, രണ്ട് പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക് !'; അന്‍വറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

Kerala
  •  2 months ago
No Image

തൃശൂര്‍ എടിഎം കവര്‍ച്ച; നിര്‍ണായക തൊണ്ടിമുതലുകള്‍ പുഴയില്‍ നിന്ന് കണ്ടെത്തി

Kerala
  •  2 months ago
No Image

സി.പി.എമ്മിനെ പിണക്കാനാവില്ല; അന്‍വറിന്റെ ഡി.എം.കെയുമായുള്ള സഖ്യസാധ്യത അടയുന്നു? 

Kerala
  •  2 months ago