HOME
DETAILS

ഇറോം ശര്‍മിളയുടെ അടുത്ത സമരം ഇന്ത്യക്കാരിയെന്നു തെളിയിക്കാന്‍

  
backup
August 23, 2016 | 7:08 PM

%e0%b4%87%e0%b4%b1%e0%b5%8b%e0%b4%82-%e0%b4%b6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%b3%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4

ന്യൂഡല്‍ഹി: സായുധസേനയുടെ സവിശേഷാധികാരം(അഫ്‌സപ) എടുത്തുകളയണമെന്നാവശ്യപ്പെട്ട് ഒന്നരപതിറ്റാണ്ടിലേറെയായി നടത്തിവന്ന സമരം അവാനിപ്പിച്ച മനുഷ്യാവകാശ പ്രവര്‍ത്തകയും മണിപ്പൂര്‍ സമരനായികയുമായ ഇറോം ശര്‍മിള ഇനി മറ്റൊരു സമരത്തിനുള്ള ഒരുക്കത്തിലാണ്. പട്ടിണിസമരത്തിനു പകരം താന്‍ ഇന്ത്യക്കാരിയാണെന്നു തെളിയിക്കുന്നതിനുള്ള നിയമയുദ്ധത്തിനാണ് ഈ 44 കാരി ഒരുങ്ങുന്നത്.

രണ്ടാഴ്ച മുമ്പാണ് 16 വര്‍ഷം നീണ്ട സമരം ഇറോം അവസാനിപ്പിച്ചത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇറോം അറിയിച്ചിട്ടുണ്ട്. എന്നാല്‍ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന അവര്‍ക്ക് ബാങ്ക് അക്കൗണ്ടോ ഏതെങ്കിലും വിധത്തിലുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡോ ഇല്ല. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന തിരിച്ചറിയല്‍കാര്‍ഡ് ഇല്ലാത്തതിനാല്‍ അവരുടെ പേര്‍ വോട്ടര്‍പ്പട്ടികയിലും ഇല്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം തെളിയിക്കേണ്ടതുമുണ്ട്. സ്ഥാനാര്‍ഥിയാവാനുള്ള പ്രധാനയോഗ്യത ഇന്ത്യന്‍ പൗരത്വമാണ്. ഇറോമിന്റെ ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ ലഭിക്കുന്നതിനുള്ള നിയമപോരാട്ടം അവരുടെ സുഹൃത്തുക്കള്‍ തുടങ്ങിയിട്ടുണ്ട്. അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ വന്‍തോതില്‍ പണം ആവശ്യമാണെന്നും അതിനുള്ള ഇടപാടുകള്‍ നടത്തുന്നതിനു പാന്‍കാര്‍ഡും ബാങ്ക് അക്കൗണ്ടും അനിവാര്യമാണെന്നും സുഹൃത്ത് നന്ദിനി തോക്ഛം പറഞ്ഞു.

ഇറോം മാത്രമല്ല അവരുടെ മിക്ക സുഹൃത്തുക്കളുടെ പേരും വോട്ടര്‍പട്ടികയിലില്ല. അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടെങ്കിലും ഭരണകൂടത്തോടുള്ള അസംതൃപ്തി കാരണം അവര്‍ ഇതുവരെ വോട്ട്‌ചെയ്തിരുന്നില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഒരുപക്ഷേ ഇറോമിനു മാത്രാവില്ല അരുടെ സുഹൃത്തുക്കള്‍ക്കും കന്നിവോട്ട് ആയിരിക്കും.

രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു മുന്നോടിയായി ഇറോമിനു പിന്തുണച്ച് സോഷ്യല്‍മീഡിയയില്‍ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. ഇതിനായി ഫേസ്ബുക്ക് പേജും തുറന്നു. നാട്ടിലെ പട്ടാള നിയമത്തിനെതിരേ ഒറ്റയ്ക്ക് പോരാടിയാണ് ഇറോം ലോകശ്രദ്ധ നേടിയത്. 2000 നവംമ്പര്‍ അഞ്ചിന് ഇംഫാല്‍ വിമാനത്താവള മേഖലയില്‍ സമാധാനപരമായി സമരം നടത്തിയവര്‍ക്കു നേരെ അസം റൈഫിള്‍സ് നടത്തിയ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് അഫ്‌സ്പ എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് ഇറോം നിരാഹാര സമരം ആരംഭിച്ചത്. സമരംമൂലം ആരോഗ്യം നശിച്ച ഇറോമിനു വളരെ കട്ടികുറഞ്ഞതോ നേര്‍ത്തതോ ആയ ഭക്ഷണമാണ് സുഹൃത്തുക്കള്‍ നല്‍കിവരുന്നത്. അരച്ച നേന്ത്രപ്പഴം, തണ്ണിമത്തന്‍, ഓട്ട്‌സ്, കോണ്‍ഫ്‌ളക്‌സ് എന്നിവയാണ് ഇറോമിന്റെ ഭക്ഷണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോരക്ഷകരെ ശിക്ഷിച്ച മുസ്‌ലിം വനിതാ ജഡ്ജിക്കെതിരെ വർഗീയ അധിക്ഷേപവും കൊലവിളിയും; പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം

National
  •  a month ago
No Image

ലോക ചരിത്രത്തിലെ ആദ്യ താരമാകാൻ റൊണോ; കാത്തിരിക്കുന്നത് ആരും തൊടാത്ത വമ്പൻ റെക്കോർഡ്!

Football
  •  a month ago
No Image

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Kerala
  •  a month ago
No Image

വ്യാപാരികൾക്ക് ആശ്വാസം; കസ്റ്റംസ് തീരുവ തവണകളായി അടയ്ക്കാം, പിഴകളിൽ 80% ഇളവ് പ്രഖ്യാപിച്ച് ദുബൈ കസ്റ്റംസ്

uae
  •  a month ago
No Image

ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  a month ago
No Image

'ബാറ്റിൽ പന്ത് തട്ടുമ്പോൾ വെടിയൊച്ച കേൾക്കാം'; വൈഭവ് സൂര്യവംശിയെന്ന അത്ഭുത ബാലനെക്കുറിച്ച് കുമാർ സംഗക്കാര!

Football
  •  a month ago
No Image

ലെബനന് താങ്ങായി വീണ്ടും യുഎഇ; അടിയന്തര മാനുഷിക സഹായങ്ങളുമായി യുഎഇ എയ്ഡ് ഏജൻസി

uae
  •  a month ago
No Image

പകർച്ചവ്യാധി ഭീഷണി: ഒടുവിൽ അഞ്ച് ജില്ലകളിൽ പുതിയ ഡിഎംഒമാരെ നിയമിച്ച് സർക്കാർ

Kerala
  •  a month ago
No Image

റൊണാൾഡോയും എംബാപ്പെയും ഒറ്റ ഗോളിൽ തീരും; മെസി നാളെ വല കുലുക്കിയാൽ ചരിത്ര നേട്ടം!

Football
  •  a month ago
No Image

ഡൽഹിയിലും ജമ്മുകശ്മീരിലും ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.2 തീവ്രത, പ്രഭവകേന്ദ്രം അഫ്ഗാനിസ്താൻ

National
  •  a month ago