മണിപ്പൂരില്‍ സൈനിക ക്യാംപ് വളഞ്ഞ് പെണ്‍പട; ഒടുവില്‍ 12ഓളം പ്രക്ഷോഭകാരികളെ മോചിപ്പിച്ച് ഇന്ത്യന്‍ സൈന്യം
മണിപ്പൂരില്‍ സൈനിക ക്യാംപ് വളഞ്ഞ് പെണ്‍പട; ഒടുവില്‍ 12ഓളം പ്രക്ഷോഭകാരികളെ മോചിപ്പിച്ച് ഇന്ത്യന്‍ സൈന്യം
ഇംഫാല്‍: പ്രക്ഷോഭകാരികളുടെ മോചനം ആവശ്യപ്പെട്ട് ഇന്ത്യന്‍ സൈനിക ക്യാംപ് വളഞ്ഞ് 12000ത്തോളം സ്ത്രീകള്‍ അടങ്ങിയസംഘം. ഒടുവില്‍ 12ഓളം പ്രക്ഷോഭകാരികളെ മോചിപ്പിച്ച് ഇന്ത്യന്‍ സൈന്യം. തുടര്‍ന്ന് ആളുകളുടെ ജീവന്‍ അപകടത്തിലാകാതിരിക്കാന്‍ ഇവരെ മോചിപ്പിക്കുകയായിരുന്നുവെന്നും സൈന്യം വ്യക്തമാക്കി.
സ്ത്രീകള്‍ നയിച്ച വലിയൊരു സംഘത്തിന് നേരെ ബലപ്രയോഗം നടത്തിയാല്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാവും. മരണമുള്‍പ്പടെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് മുന്നില്‍കണ്ടാണ് മെയ്‌തേയി വിഭാഗത്തില്‍പ്പെട്ട 12 പേരെ മോചിപ്പിക്കാന്‍ തീരുമാനിച്ചതെന്നും സൈന്യം അറിയിച്ചു. പക്വതയുള്ള തീരുമാനമാണ് സൈന്യം എടുത്തതെന്നും ഇത് അവരുടെ മാനുഷിക മുഖം വെളിവാക്കിയെന്നും സൈനിക കമാന്‍ഡര്‍ പ്രതികരിച്ചു.
?????????? ?? ????? ??????? ?? ?????? ???? ????????
— SpearCorps.IndianArmy (@Spearcorps) June 24, 2023
Acting on specific intelligence, operation was launched in Village Itham (06 km East of Andro) in Imphal East by Security Forces today morning. Specific search after laying cordon was… pic.twitter.com/7ZH9Jp8nOI
കഴിഞ്ഞ ദിവസം മെയ്‌തേയി വിഭാഗത്തില്‍പ്പെട്ട 12 പേരെ സൈന്യം പിടികൂടിയിരുന്നു. 2015ല്‍ സൈന്യത്തിന്റെ ദ്രോഗ്ര യൂണിറ്റിന് നേരെ വരെ അക്രമണം നടത്തിയതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് സൈന്യം പറയുന്നത്. ഇവരെയാണ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘമെത്തി മോചിപ്പിച്ചത്. ഒരു ദിവസം നീണ്ട സംഘര്‍ഷത്തിനൊടുവിലാണ് 12 പ്രക്ഷോഭകാരികളേയും വിട്ടുകൊടുക്കാന്‍ സൈന്യം തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."