'ഒബാമയുടെ കാലത്ത് ആറ് മുസ്‌ലിം രാജ്യങ്ങളില്‍ ബോംബിട്ടു' മോദിക്കാലത്തെ ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ അവസ്ഥ ഉന്നയിക്കുമെന്ന് പറഞ്ഞ യു.എസ് മുന്‍ പ്രസിഡന്റിനെതിരെ നിര്‍മല സീതാരാമന്‍
'ഒബാമയുടെ കാലത്ത് ആറ് മുസ്‌ലിം രാജ്യങ്ങളില്‍ ബോംബിട്ടു' മോദിക്കാലത്തെ ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ അവസ്ഥ ഉന്നയിക്കുമെന്ന് പറഞ്ഞ യു.എസ് മുന്‍ പ്രസിഡന്റിനെതിരെ നിര്‍മല സീതാരാമന്‍
ന്യൂഡല്‍ഹി: യു.എസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഒബാമയുടെ ഭരണത്തിന്‍ കീഴില്‍ അമേരിക്ക മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലാണ് ബോംബിട്ടതെന്ന് നിര്‍മല സീതാരാമന്‍ വിമര്‍ശിച്ചു. ഇന്ത്യന്‍ മുസ്‌ലിംകളുടെ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉന്നയിക്കാന്‍ ശ്രമിക്കുമെന്ന ഒബാമയുടെ പ്രസ്താവനക്കു പിന്നാലെയാണ് നിര്‍മല സീതാരാമന്‍ വിമര്‍ശനവുമായെത്തിയിരിക്കുന്നത്. സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര സര്‍ക്കാറിനെ ചൊടിപ്പിച്ച ഒബാമയുടെ പരാമര്‍ശം.ഇന്ത്യയിലെ മുസ്‌ലിംകളോടുള്ള സമീപനത്തെക്കുറിച്ചുള്ള അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് പ്രധാനമന്ത്രി നല്‍കിയ മറുപടിയെച്ചൊല്ലിയുള്ള വിവാദങ്ങളും വിമര്‍ശനങ്ങളും തുടരുന്നതിനിടെയാണ് പ്രതിരോധവുമായി രംഗത്തെത്തിയത്.
nirmala-sitharaman-takes-on-barack-obama
'ഞാന്‍ ഞെട്ടിപ്പോയി. പ്രധാനമന്ത്രി മോദി യു.എസില്‍ പ്രചാരണം നടത്തുമ്പോള്‍, ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോള്‍ യു.എസ് മുന്‍ പ്രസിഡന്റ് ഇന്ത്യന്‍ മുസ്‌ലിംകളെക്കുറിച്ചാണ് സംസാരിക്കുന്നത്. ഒരു മുന്‍ യു.എസ് പ്രസിഡന്റ് തന്റെ ഭരണകാലത്ത് ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ 26,000ത്തിലേറെ ബോംബ് സ്‌ഫോടനങ്ങളാണ് നടത്തിയത്. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ എങ്ങനെ വിശ്വസിക്കും?'നിര്‍മല ചോദിച്ചു.
Prime Minister Modi completely destroyed the motivated question on steps being taken to ‘protect’ rights of Muslims and other minorities. In his response he didn’t mention Muslims or any other denomination, spoke about Constitution, access to Govt resources based on eligibility… pic.twitter.com/mPdXPMZaoI
— Amit Malviya (@amitmalviya) June 22, 2023
ഞങ്ങള്‍ക്ക് യു.എസുമായി സൗഹൃദം വേണം, പക്ഷേ അവിടെയും ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പരാമര്‍ശമാണ് ഉണ്ടാകുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിക്ക് ലഭിച്ച 13 അവാര്‍ഡുകളില്‍ ആറെണ്ണം മുസ്‌ലിങ്ങള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളാണ് നല്‍കിയതെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി യു.എസിലെ വാര്‍ത്താ സമ്മേളനത്തില്‍, തന്റെ സര്‍ക്കാര്‍ 'സബ്കാ സാത്ത്, സബ്കാ വികാസ്' തത്വത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും ഒരു സമുദായത്തോടും വിവേചനം കാണിക്കുന്നില്ലെന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആളുകള്‍ പ്രശ്‌നമല്ലാത്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഉയര്‍ത്തിക്കാട്ടുകയും ചെയ്യുകയാണെന്നും നിര്‍മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒമ്പത് വര്‍ഷത്തിനിടെ മോദി പങ്കെടുക്കുന്ന ആദ്യ വാര്‍ത്താസമ്മേളനമായിരുന്നു ബൈഡനൊപ്പമുള്ളത്. രണ്ട് ചോദ്യങ്ങള്‍ മാത്രം ചോദിക്കാനാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കിയത്. ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നുവെന്നും എതിരാളികള്‍ നിശബ്ദരാക്കപ്പെടുന്നുവെന്നും പരാതി ഉയരുന്നല്ലോ എന്നായിരുന്നു ഒരു ചോദ്യം. ഒരു വിവേചനവുമില്ലെന്നും ഇന്ത്യയില്‍ അതിന് സ്ഥാനമില്ലെന്നുമാണ് മോദി മറുപടി നല്‍കിയത്. ജനാധിപത്യം ഇന്ത്യയുടെ ഡി.എന്‍.എയാണെന്നും ഇന്ത്യയുടെ സിരകളിലൂടെയാണ് അത് ഒഴുകുന്നതെന്നും മോദി പറഞ്ഞു.
ജാതി, മതം, ലിംഗം എന്നിവ അടിസ്ഥാനമാക്കി ഒരു വിവേചനവും ഇന്ത്യയിലില്ല. മാനുഷിക മൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാത്ത ഒരു രാജ്യവും ജനാധിപത്യം എന്ന വിശേഷണത്തിന് അര്‍ഹരല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍, മോദി ദുര്‍ബലമായ ഉത്തരമാണ് നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അടക്കം വിമര്‍ശനമുന്നയിച്ചു. ഇതോടെ, ബി.ജെ.പി ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകക്കെതിരെ തിരിഞ്ഞിരുന്നു. ചോദ്യത്തിന് പിന്നില്‍ ബാഹ്യപ്രേരണയാണെന്നും ഒരു ടൂള്‍കിറ്റ് സംഘം ഇതിന് പിന്നിലുണ്ടെന്നുമാണ് ബി.ജെ.പി കുറ്റപ്പെടുത്തിയത്.
നിര്‍മല സീതാരമന് മുമ്പ് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മയും ഒബമക്കെതിരെ രംഗത്തെത്തിയിരുന്നു. നിരവധി ഹുസൈന്‍ ഒബാമമാരെ 'പരിപാലിക്കുന്നതില്‍' തന്റെ സംസ്ഥാന പൊലിസ് 'മുന്‍ഗണന' നല്‍കുമെന്നായിരുന്നു ഹിമാന്തയുടെ പ്രതികരണം. ഒബാമയുടെ മുസ്‌ലിം പാരമ്പര്യം ഉയര്‍ത്തിക്കാട്ടിയായിരുന്നു ഈ വിമര്‍ശനം.
nirmala-sitharaman-takes-on-barack-obama
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."