കുഴിനഖം മാറ്റാന്‍ വീട്ടിലുണ്ട് ചില മാര്‍ഗം
കുഴിനഖം മാറ്റാന്‍ വീട്ടിലുണ്ട് ചില മാര്‍ഗം
മഴക്കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നമാണ് കുഴിനഖം. കാലില്‍ തുടര്‍ച്ചയായി നനവ് പറ്റുമ്പോഴാണ് കുഴിനഖമുണ്ടാവുന്നത്. കൂടാതെ പ്രമേഹരോഗികള്‍, മറ്റ് കാരണങ്ങള്‍ കൊണ്ട് രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരിലും കുഴിനഖം ഉണ്ടാകാറുണ്ട്.
ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ യഥാര്‍ത്ഥത്തില്‍ ഇവിടെ പ്രവര്‍ത്തിക്കാനുള്ള കാരണം, ഈ ഫംഗസ് പടരുന്നതിനും വളരുന്നതിനും കാരണമാകുന്ന ഈര്‍പ്പം ആഗിരണം ചെയ്യാന്‍ ബേക്കിംഗ് സോഡയ്ക്ക് കഴിയും എന്നതാണ് പ്രത്യേകത. ബേക്കിംഗ് സോഡ അല്പം വെള്ളം ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. കാലില്‍ കുഴിനഖമുള്ള സ്ഥലത്തെല്ലാം ഇത് പുരട്ടി 15 മുതല്‍ 20 മിനിറ്റ് വരെ വയ്ക്കുക. അതിന് ശേഷം ചൂട് വെള്ളം ഉപയോഗിച്ച് കഴുകി വ്യത്തിയാക്കാം.
വെളുത്തുള്ളി
വെളുത്തുള്ളിയില്‍ ശക്തമായ ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന അലിസിന്‍ എന്ന ആന്റിഫംഗല്‍ ഏജന്റ് ഇതിലുണ്ട്, വെള്ളുത്തുള്ളി കഴിക്കുന്നതും അതുപോലെ നേരിട്ട് പ്രയോഗിക്കുന്നതും ഫംഗസ് ബാധ തടയാന്‍ ഏറെ സഹായിക്കും. വെളുത്തുള്ളി ഏതാനും ഗ്രാമ്പൂ അരിഞ്ഞത്, ബാധിതമായ കാല്‍വിരലുകളില്‍ ദിവസവും 30 മിനിറ്റ് നേരം വയ്ക്കുക. ഇത് ആദ്യം നേരിയ നീറ്റല്‍ ഉണ്ടായേക്കാം. എന്നാല്‍ കുറച്ച് സമയത്തിനുള്ളില്‍ തന്നെ ഇത് ഭേദമാകും.

നാരങ്ങാനീര്
കുഴിനഖം തടയാന്‍ ഏറ്റവും മികച്ചതാണ് നാരങ്ങയുടെ നീര്. കുഴിനഖമുള്ള ഭാഗത്ത് നാരങ്ങ നീര് പുരട്ടുന്നത് പൂപ്പല്‍ കുറയാന്‍ സഹായിക്കുന്നു.
ഉപ്പ് വെള്ളം
കുഴിനഖം അകറ്റാന്‍ ഏറ്റവും മികച്ചൊരു മരുന്നാണ് ഉപ്പ് വെള്ളം. ഒരു പാത്രത്തില്‍ പാദം മുങ്ങിയിരിക്കാന്‍ പാകത്തില്‍ ചൂടുവെള്ളം എടുക്കുക. അതില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ത്തശേഷം കാല്‍ മുക്കി വയ്ക്കുക. കാല്‍ പുറത്തെടുത്ത് വിരലുകളില്‍ ഉപ്പ് വയ്ക്കുക. മൂന്ന് മിനിറ്റ് നേരം ഇങ്ങനെ വച്ചിരിക്കുക. ഇതിന് ശേഷം പാത്രത്തിലെ വെള്ളത്തില്‍ ഒരു കപ്പ് ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ കാല്‍ അതില്‍ മുക്കിവയ്ക്കുക. ദിവസവും ഇത് ചെയ്യാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."