HOME
DETAILS

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഹൈടെക്ക് യാത്ര; ഡ്രൈവറില്ലാത്ത ഇലക്ട്രിക്ക് ബസ്സൊരുക്കാന്‍ സഊദി

  
backup
June 26 2023 | 16:06 PM

saudi-arabia-introduce-self-driving-ev-vehicles

ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്ര സുഖപ്രദമാക്കാന്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ സഊദി. തീര്‍ത്ഥാടകര്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡ്രൈവറില്ലാ ഇലക്ട്രിക്ക് ബസ് പരീക്ഷിക്കാനൊരുങ്ങുകയാണ് സഊദി എന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. ഗതാഗത മേഖലയില്‍ നവീനമായ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുക, മലീനീകരണം പരമാവധി കുറക്കുക മുതലായവയൊക്കെയാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിറകില്‍ എന്നാണ് രാജ്യത്തെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അറിയിച്ചിരിക്കുന്നത്.മുന്‍കൂട്ടി നിശ്ചയിച്ചിട്ടുളള റൂട്ടുകളില്‍ പാതയില്‍ സ്ഥാപിച്ചിട്ടുളള സെന്‍സറുകള്‍, ക്യാമറകള്‍ എന്നിവയുടെ സഹായത്തോടെയാണ് ഈ ഡ്രൈവറില്ലാ ബസുകള്‍ സഞ്ചരിക്കുന്നത്.

11 സീറ്റുകള്‍ വീതമുളള ഒരോ ബസിനും ഫുള്‍ ചാര്‍ജില്‍ ആറ് മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. മണിക്കൂറില്‍ പരമാവധി 30 കിലോമീറ്റര്‍ വരെയാണ് ഈ ബസുകള്‍ക്ക് കൈവരിക്കാന്‍ കഴിയുന്ന വേഗത.കൂടാതെ ബസുകളില്‍ നിന്നും ലഭിക്കുന്ന ഡാറ്റ വിശകലനം ചെയ്യുകയും അത് വഴി ഈ സംവിധാനം കൂടുതല്‍ കാര്യക്ഷമമായും കൃത്യമായും ഉപയോഗിക്കാന്‍ സാധിക്കുകയും ചെയ്യും.നിലവില്‍ ഹജ്ജിനെത്തുന്ന തീര്‍ഥാടകരുടെ യാത്രയ്ക്കായാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായ ഡ്രൈവര്‍ലെസ് ബസുകള്‍ എത്തുന്നതെങ്കില്‍ ഭാവിയില്‍ ഇത് രാജ്യത്തിന്റെ പൊതുഗതാഗത മേഖലയില്‍ ഉപയോഗപ്പെടുത്തുന്നതും സൗദി ലക്ഷ്യമിടുന്നുണ്ട്.

ആധുനിക സാങ്കേതികവിദ്യയും സ്മാര്‍ട്ട് മൊബിലിറ്റി സാധ്യതകളും സ്വീകരിക്കുന്നതിനൊപ്പം യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച യാത്രയും സാമാധാന പരമായ അന്തരീക്ഷവും ഒരുക്കുകയാണ് സൗദിയുടെ ലക്ഷ്യം.

Content Highlights:saudi arabia introduce self driving ev vehicles to transport hajj pilgrims


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 minutes ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  30 minutes ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  32 minutes ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  an hour ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  an hour ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  12 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  12 hours ago