HOME
DETAILS

കണ്ണീരണിഞ്ഞ് അറഫാത്, മനസിലും ചുണ്ടിലും ഇലാഹീ ചിന്ത മാത്രം; ആത്മ നിർവൃതിയിൽ തീർത്ഥാടക ലക്ഷങ്ങൾ

  
backup
June 27 2023 | 17:06 PM

arafat-burst-into-tears-only-the-thought-of

കണ്ണീരണിഞ്ഞ് അറഫാത്, മനസിലും ചുണ്ടിലും ഇലാഹീ ചിന്ത മാത്രം; ആത്മ നിർവൃതിയിൽ തീർത്ഥാടക ലക്ഷങ്ങൾ

അറഫാത്: ആഗോള സാഹോദര്യത്തിന്റെ വിളബരവുമായി തീർത്ഥാടക ലക്ഷങ്ങൾ അറഫാതിൽ സമ്മേളിച്ചു. ആത്മീയ വിശുദ്ധി തേടിയുള്ള തീർഥാടക ലക്ഷങ്ങളുടെ സംഗമത്തിൽ ലോകസമാധാനത്തിനും ശാന്തിക്കും വേണ്ടിയുള്ള ജനക്ഷങ്ങളുടെ ഉള്ളുരുകിയുള്ള പ്രാർത്ഥനയുമുയർന്നു. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ മഹാസംഗമ വേദിയായ അറഫാതിൽ ഒത്തുകൂടിയ വിശ്വാസികൾ സൂര്യൻ അസ്തമിക്കുന്നത് വരെ ഒരേ ചിന്തയോടെ പ്രാർഥനയിൽ മുഴുകി.

വർണ്ണ, ദേശ, ഭാഷാ, വ്യത്യാസമില്ലാതെ അല്ലാഹുവിന്റെ മുന്നിൽ എല്ലാവരും സമന്മാരാണെന്ന ഉജ്ജ്വല സന്ദേശം ലോകത്തിനു സമ്മാനിച്ചാണ് അറഫ മഹാ സംഗമത്തിന് സമാപനമായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഇരുപത് ലക്ഷത്തിലധികം ഹാജിമാർ ഒരേ ലക്ഷ്യവുമായി ഇലാഹീ ചിന്തയിൽ മുഴുകി. പാപമോചനം തേടിയും ജീവിത വിശുദ്ധിക്കായി സ്രഷ്ടാവിനോട് ഉള്ളുരുകി പ്രാർഥിച്ചും സ്വർഗത്തിന് വേണ്ടിയുള്ള ഉൽക്കടമായ ആഗ്രഹത്താലും അറഫയിൽ ഹാജിമാർ പകൽ ചെലവിട്ടു.

മിനായിൽ നിന്നും തിങ്കളാഴ്ച രാത്രി തന്നെ അറഫാത് മൈതാനിയെ ലക്ഷ്യമാക്കി ഹാജിമാർ പുറപ്പെട്ടു തുടങ്ങിയിരുന്നു. ഇന്നലെ ഉച്ചയോടെ തന്നെ ഹാജിമാരെല്ലാം അറഫാതിൽ എത്തിച്ചേർന്നു അറഫാ സംഗമത്തിന് സജ്ജമായി. ദുഹ്ർ നിസ്‌കാരത്തോടെ ആരംഭിച്ച അറഫ സംഗമ ചടങ്ങുകൾ വൈകീട്ട് സൂര്യാസ്തമനത്തോടെയാണ് സമാപിച്ചത്. ദുഹ്ർ ബാങ്കിന് ശേഷം ആരംഭിച്ച അറഫ സംഗമത്തിന് നമിറ മസ്‌ജിദിൽ ഡോ.യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദ് ചരിത്ര പ്രസംഗത്തെ അനുസ്‌മരിച്ചു ഖുതുബ നിർവ്വഹിച്ചു.

ലോക സമാധാനത്തിനും ശാന്തിക്കും മനുഷ്യർ തമ്മിലുള്ള ഐക്യം മാത്രമാണ് പ്രതിവിധിയെന്ന് അറഫ പ്രസംഗത്തിൽ ഡോ.യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദ് ഉണർത്തി. പരസ്പര സ്‌നേഹത്തിലൂടെ മാത്രമേ ലോകത്തിന് മുന്നോട്ട് ചലിക്കാനാകൂ. സ്വന്തം നന്മക്ക് വേണ്ടി മാത്രമല്ല, മറ്റുള്ളവരുടെ ക്ഷേമത്തിന് വേണ്ടിയും പ്രാർത്ഥിക്കണം. മതത്തിൽ ഭിന്നിക്കുന്നതിനേക്കാൾ വലിയ പാപമില്ലെന്നും അദ്ദേഹം പറഞ്ഞു. ഐക്യം നിലനിർത്താൻ ആവശ്യമായ സാമൂഹിക നിയമങ്ങൾ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം വിശ്വാസികളെ ഉണർത്തി. ന

മിറ മസ്ജിദിന് സമീപം കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന അറഫാതിൽ നിന്ന് ദുഹർ, അസ്വർ നിസ്‌കാരങ്ങൾ ചുരുക്കി ഒരുമിച്ച് നിസ്‌കരിച്ച ശേഷം വൈകുന്നേരം വരെ ഹാജിമാർ പ്രാർത്ഥനകളിൽ മുഴുകി. അറഫാതിൽ നിന്ന് സൂര്യാസ്തമനത്തോടെ മുസ്ദലിഫയിലേക്ക് നീങ്ങിയ ഹാജിമാർ ഇവിടെ നിന്നും കല്ലേറ് കർമ്മങ്ങൾക്ക് ആവശ്യമായ കല്ലുകൾ ശേഖരിച്ചു. ബുധൻ പുലർച്ചെ മിനായിലേക്ക് നീങ്ങുന്ന ഹാജിമാർ പിശാചിന്റെ സ്‌തൂപമായ ജംറതുൽ അഖബയിൽ കല്ലേറ് പൂർത്തിയാക്കി തല മുണ്ഡനം ചെയ്തു ഹജ്ജ് വസ്‌ത്രമായ ഇഹ്‌റാം വസ്‌ത്രം അഴിച്ചു വെച്ച് സാധാരണ വസ്‌ത്രത്തിലേക്ക് മാറും. തുടർന്ന് ത്വവാഫ് ചെയ്യാനായി മക്കയിലേക്ക് നീങ്ങും.

മക്കയിൽ ത്വവാഫിന് ശേഷം നേരത്തെ ഖുദൂമിന്റെ തവാഫിന് ശേഷം സഅയ് ചെയ്യാത്ത ഹാജിമാർ ഇത് പൂർത്തിയയാക്കിയ ശേഷം വീണ്ടും മിനയിലേക്ക് തന്നെ തിരിച്ചു പോകും. തുടർന്ന് മിനായിൽ രാപാർക്കുകയും അയ്യാമുത്തശ്‍രീഖിന്റെ മൂന്നു ദിവസങ്ങളിൽ ഏഴ് വീതം കല്ലെറിയുകയും ചെയ്യുന്നതോടെ ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് പരിസമാപ്‌തിയാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago